ബംഗാൾ : മോമിന്‍പൂറില്‍ സംഘര്‍ഷത്തില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി. പശ്ചിമ ബംഗാള്‍ ബിജെപി ലീഗല്‍ സെല്ലാണ് അക്രമത്തെക്കുറിച്ച് അന്വേഷിക്കാൻ ദേശീയ ഏജന്‍സിയെ ആവശ്യപ്പെട്ട് കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവിന് കത്തയച്ചത്. ആക്രമണത്തിലെ സ്ഫോടക വസ്തുക്കളുടെ ഉപയോഗവും വെടിവെയ്പ്പും എന്‍ഐഎ അന്വേഷിക്കണമെന്നാണ് അവരുടെ വാദം.
മോമിന്‍പൂറിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കിയതിന് 20 ഓളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശനിയാഴ്ച്ചയാണ് രണ്ട് സമുദായങ്ങള്‍ക്കിടയില്‍ സംഘര്‍ഷം ഉണ്ടായത് . സംഘര്‍ഷത്തില്‍ വാഹനങ്ങള്‍ തകര്‍ക്കുകയും കല്ലേറുണ്ടാകുകയും ചെയ്തു. ഇതോടെ സംഘര്‍ഷം കൂടുതല്‍ അക്രമാസക്തമായി.
മോമിന്‍പൂരില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ബിജെപിയുടെ സോഷ്യല്‍ മീഡിയ മേധാവി അമിത് മാള്‍വ്യ മമത ബാനര്‍ജിയുടെ കീഴിലുള്ള സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു .
മോമിന്‍പൂര്‍ മേഖലയില്‍ കേന്ദ്രസേനയെ അടിയന്തരമായി വിന്യസിക്കണമെന്ന് സംസ്ഥാന ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. ഹിന്ദുക്കളുടെ വീടുകള്‍ ആക്രമിക്കപ്പെടുന്ന സാഹചര്യത്തില്‍ പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സുകാന്ത മജുംദാര്‍ ട്വിറ്ററില്‍ കുറിച്ചു.

