അൽക്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ്, സുറ്റുഡന്റ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ എന്നീ സംഘടനകളുമായി ബന്ധമുള്ള 16 ഓളം പേർ ഇന്ത്യയിലുടനീളം ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്ന് എൻ.ഐ.എ.യു.എ.ഇയിൽ നിന്നും ഇന്ത്യയിലെത്തിയ ഇവരെ ജൂലായ് ഒൻപതിനാണ് എൻ.ഐ.എ കസ്റ്റഡിയിൽ എടുത്തത് .
വിവിധ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 16 പേരെ എട്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വയ്ക്കാനുളള അനുമതി ചെന്നൈയിലെ പ്രത്യേക എൻ.ഐ.എ കോടതി നൽകി. അൻസാറുളള എന്ന തീവ്രവാദ സംഘത്തെ രൂപികരിക്കാൻ പണം സ്വരൂപിക്കുകയും രാജ്യത്ത് ആക്രണമണം നടത്താൻ തയ്യാറെടുപ്പുകൾ നടത്തിയിരുന്നുവെന്നും എൻ.ഐ.എ ആരോപിച്ചു.
ഇവർ ഇന്ത്യയിൽ ഭീകരാക്രമണത്തിനായി വ്യക്തികളെ സജീവമായി റിക്രൂട്ട് ചെയ്യുകയും സ്‌ഫോടക വസ്തുക്കൾ, വിഷം, കത്തികൾ, വാഹനങ്ങൾ എന്നിവ ഉൾപ്പടെ ഉപയോഗിച്ച് തീവ്രവാദ ആക്രമണങ്ങൾ നടത്താൻ അനുനായികളെ പ്രേരിപ്പിക്കുന്ന വീഡിയോകൾ പോസ്റ്റ് ചെയ്തുവെന്നും കണ്ടെത്തി. കേന്ദ്രസർക്കാരിനെതിരെ യുദ്ധം നടത്താൻ വിപുലമായ തയ്യാറെടുപ്പുകളും ഇവർ നടത്തിയിരുന്നതായി എൻ ഐ എ കണ്ടെത്തിയിട്ടുണ്ട്

