മലപ്പുറം : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ ഇടപാടുകളുമായി ബന്ധപ്പെട്ട് മലപ്പുറത്ത് എൻഐഎയുടെ മിന്നൽ റെയ്ഡ്.പോപ്പുലർ ഫ്രണ്ടിന് കീഴിൽ പ്രവർത്തിച്ച മഞ്ചേരിയിലെ ഗ്രീൻവാലിയിലാണ് എൻഐഎ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്.സംഘടനയെ നിരോധിച്ചതിന് പിന്നാലെ തീവ്രവാദക്കേസിൽ പ്രതിചേർക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്.
കൊച്ചിയിൽ നിന്നുള്ള എൻഐഎ സംഘമാണ് ഇവിടെ പരിശോധനയ്‌ക്കെത്തിയത്. സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളാണ് പരിശോധിക്കുന്നത്.

