Friday, May 17, 2024
spot_img

ലോഡ്ജിൽ അതിക്രമിച്ച് കയറി ഭി​ന്ന​ശേ​ഷി​ക്കാ​ര​ന്‍റെ പ​ണ​വും മൊ​ബൈ​ൽ ഫോ​ണും കവ​ർ​ന്നു;പ്ര​തി​ക​ളെ
റി​മാ​ൻ​ഡ് ചെ​യ്തു

മാ​വേ​ലി​ക്ക​ര:ലോഡ്ജിൽ അതിക്രമിച്ച് കയറി,ലോ​ഡ്​​ജി​ലെ താ​മ​സ​ക്കാ​ര​നാ​യ ഭി​ന്ന​ശേ​ഷി​ക്കാ​ര​ന്‍റെ പ​ണ​വും മൊ​ബൈ​ൽ ഫോ​ണും കവ​ർ​ന്ന പ്ര​തി​ക​ളെ അറസ്റ്റ് ചെയ്തു.മാ​വേ​ലി​ക്ക​ര പു​തി​യ​കാ​വ് കു​ള​ത്തി​​ന്‍റെ ക​ര​യി​ൽ വീ​ട്ടി​ൽ ബാ​ബു​ക്കു​ട്ട​ൻ എ​ന്ന രാ​ജേ​ന്ദ്ര​പ്ര​സാ​ദ് (57), പ​ത്തി​യൂ​ർ എ​രു​വ പു​ത്ത​ൻ ക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ പു​ൽ​ച്ചാ​ടി എ​ന്ന വി​ഷ്ണു (30) എ​ന്നി​വ​രെ​യാ​ണ് മാ​വേ​ലി​ക്ക​ര പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സി. ​ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

മാ​വേ​ലി​ക്ക​ര പ്രൈ​വ​റ്റ് ബ​സ്​​ സ്റ്റാ​ൻ​ഡി​നു സ​മീ​പ​മു​ള്ള ലോ​ഡ്ജിലാണ് സംഭവം നടന്നത്.വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ അ​തി​ക്ര​മി​ച്ചു ക​ട​ന്ന പ്രതികൾ മു​റി​യി​ലു​ണ്ടാ​യി​രു​ന്ന യു​വാ​വി​ന്‍റെ ബാ​ഗ് ത​ട്ടി​പ്പ​റി​ച്ച് 19,000 രൂ​പ​യും മൊ​ബൈ​ൽ ഫോ​ണു​മാ​യി ക​ട​ന്നു​ക​ളയു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

Related Articles

Latest Articles