India

കരാട്ടെ പരിശീലന കേന്ദ്രങ്ങളുടെ മറവിൽ ഭീകര ക്യാമ്പുകൾ;ആന്ധ്രയിലും തെലുങ്കാനയിലും പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഇരച്ചു കയറി എൻഐഎ; റെയ്‌ഡിൽ പങ്കെടുത്തത് എൻഐഎയുടെ 23 സംഘങ്ങൾ; നിരവധി പേർ അറസ്റ്റിൽ

ഹൈദരാബാദ്: തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ നാല്‍പ്പതോളം പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍.ഐ.എ) റെയ്ഡ്. തീവ്ര ഇസ്ലാമിക സംഘടനയായ പി എഫ് ഐയുമായി ബന്ധമുള്ള കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്.

എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസിലെ മുഖ്യപ്രതി ഷാഹിദ് എന്ന ഷാഹിദ് ചൗഷിന്റെ വസതിയിലാണ് ഏജന്‍സി റെയ്ഡ് നടത്തിയത്. പരിശോധനയിൽ നാലുപേര്‍ കസ്റ്റഡിയിലായി. രണ്ടു ഡസനോളം എന്‍.ഐ.എ. സംഘങ്ങളാണ് പരിശോധനയിൽ പങ്കെടുത്തത്. തീവ്രവാദ ബന്ധത്തിന്റെ സ്രോതസ്സുകള്‍ കണ്ടെത്തുന്നതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്ന് എന്‍ ഐ എ ഉദ്യോഗസ്ഥര്‍ പറയുന്നു.
കുര്‍ണൂല്‍, നെല്ലൂര്‍ ജില്ലകളിലെ രണ്ടു കേന്ദ്രങ്ങളിലായിരുന്നു ആന്ധ്രാപ്രദേശില്‍ പരിശോധന. തെലങ്കാനയില്‍ 36 കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി. നിസാമാബാദ്: 23,ഹൈദരാബാദ്: നാല്, ജഗത്യാൽ : ഏഴ്, നിര്‍മല്‍: രണ്ട് എന്നിങ്ങനെയാണ് തെലങ്കാനയിലെ വിവിധ ജില്ലകളിലെ റെയ്ഡ് വിശദാംശങ്ങള്‍.

ഇതുകൂടാതെ അദീലാബാദ്, കരിംനഗര്‍ ജില്ലകളില്‍ ഓരോ സ്ഥലങ്ങളിലും പരിശോധന നടത്തി.
തീവ്രവാദബന്ധം ആരോപിച്ച് കഴിഞ്ഞ ജൂലൈ നാലിനു തെലങ്കാനയിലെ നിസാമാബാദ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നാല് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. മുസ്ലിം യുവാക്കളെ വലയിലാക്കി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു പരിശീലനം നല്‍കിയെന്നുകാട്ടി അബ്ദുള്‍ ഖാദര്‍, ഷെയ്ഖ് സഹദുള്ള, മുഹമ്മദ് ഇമ്രാന്‍, മുഹമ്മദ് അബ്ദുള്‍ മൊബിന്‍ എന്നിവരാണ് അറസ്റ്റിലായത്. കരാട്ടേ പരിശീലകനായ അബ്ദുള്‍ ഖാദറായിരുന്നു പരിശീലനത്തിനു ചുക്കാന്‍ പിടിച്ചത്. കരാട്ടെ, കുങ്ഫു പരിശീലനത്തിന്റെ മറവില്‍ മൂന്നു വര്‍ഷത്തിനിടെ മുന്നൂറോളം യുവാക്കള്‍ക്ക് ആയുധങ്ങളടക്കം കൈകാര്യം ചെയ്യുന്നതില്‍ ഖാദര്‍ പരിശീലനം നല്‍കിയെന്നു പോലീസ് പറയുന്നു. തീവ്രവാദബന്ധം ആരോപിക്കപ്പെട്ടതോടെ ഈ കേസ് ഓഗസ്റ്റില്‍ എന്‍.ഐ.എയ്ക്ക് കൈമാറി .

അറസ്റ്റിലായവരെ ചോദ്യം ചെയ്തതില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇന്നലത്തെ പരിശോധന. മുസ്ലിം യുവാക്കളെ റിക്രൂട്ട് ചെയ്തശേഷം മതസ്പര്‍ധ വളര്‍ത്താനും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി പ്രതികള്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചെന്ന് എന്‍.ഐ.എ. പറയുന്നു. ഇവരില്‍ അബ്ദുള്‍ ഖാദര്‍ ഉള്‍പ്പെടെ പോപ്പുലര്‍ ഫ്രണ്ട് ബന്ധമുള്ള 23 പേരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലാണ് ഇന്നലത്തെ റെയ്ഡ്. ഡിജിറ്റല്‍ ഉപകരണങ്ങള്‍, രണ്ടു കഠാരകള്‍, ഏതാനും രേഖകള്‍ എന്നിവയ്ക്കു പുറമേ 8.31 ലക്ഷം രൂപയും പിടിച്ചെടുത്തു. ചോദ്യം ചെയ്യലിനായി പോപ്പുലര്‍ ഫ്രണ്ട് ജില്ലാ കണ്‍വീനര്‍ ഉള്‍പ്പെടെ നാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

റെയ്ഡിനെതിരേ തെലങ്കാനയിലെ ചിലയിടങ്ങളില്‍ പ്രദേശവാസികള്‍ മുദ്രാവാക്യം വിളികളുമായി എന്‍.ഐ.എയ്‌ക്കെതിരേ രംഗത്തെത്തി. നിസാമാബാദില്‍ ഷാഹിദ് ഷൗസിങ് എന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്റെ വസതിയില്‍ നടത്തിയ പരിശോധനയില്‍ ഇയാളുടെ പാസ്‌പോര്‍ട്ട്, രണ്ടു മൊെബെല്‍ ഫോണുകള്‍, ബാങ്ക് പാസ്ബുക്കുകള്‍ എന്നിവ പിടിച്ചെടുത്തു. ഇന്ന് ഹൈദരാബാദിലെ എന്‍.ഐ.എ. ഓഫീസില്‍ ഹാജരാകാന്‍ ഇയാള്‍ക്കു നോട്ടീസ് നല്‍കിയിട്ടുമുണ്ട്.

admin

Recent Posts

ഭരണഘടന മാറ്റാൻ ഒരു സർക്കാരിനും സാധിക്കില്ല ! കോൺഗ്രസ് വ്യാജ പ്രചാരണങ്ങൾ നടത്തുന്നു ; ബിജെപി സർക്കാർ പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

മുംബൈ : ഡോ. ബി.ആർ അംബേദ്കർ തയ്യാറാക്കിയ ഭരണഘടന ഒരു സർക്കാരിനും മാറ്റാൻ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഭരണഘടനയെ…

8 mins ago

അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ മാറ്റങ്ങൾ ! ഇനി തൊട മുടിയാത്….

വ്യോമസേനയ്ക്ക് കരുത്തേകാൻ വമ്പൻ മാറ്റങ്ങളുമായി മോദി

12 mins ago

‘കാറിൽ കയറിയപ്പോൾ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു’; യു.എസ് സൗന്ദര്യ മത്സര വിപണിയിൽ നേരിടുന്ന ഞെട്ടിക്കുന്ന കഥകൾ തുറന്നടിച്ച് അമേരിക്കൻ സൗന്ദര്യറാണിമാർ

അമേരിക്കൻ സൗന്ദര്യ മത്സര വിപണിയിൽ കിരീടമുപേക്ഷിച്ച സൗന്ദര്യറാണിമാരാണ് അമേരിക്കയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. 2023ലെ മിസ് യു.എസ്.എ നൊവേലിയ വൊയ്റ്റ്, ഇന്ത്യൻ…

59 mins ago

രാജ്യത്തെ ഉന്നത രാഷ്ട്രീയ നേതാക്കളെ വധിക്കാൻ പദ്ധതി! തീവ്രവാദ മൊഡ്യൂൾ തകർത്തെറിഞ്ഞ്ഗുജറാത്ത് പോലീസ്

സൂററ്റ്: രാജ്യത്തെ ഉന്നത രാഷ്‌ട്രീയ നേതാക്കളെ ഉൾപ്പെടെ വധിക്കാൻ പദ്ധതിയിട്ട തീവ്രവാദ മൊഡ്യൂൾ തകർത്തെറിഞ്ഞ് ഗുജറാത്ത് പോലീസ്. സൊഹൈൽ എന്ന്…

2 hours ago

ഭാരതം വീണ്ടും മുന്നിൽ !യുഎന്നിന്റെ റിപ്പോർട്ട് പുറത്ത്

ജിഡിപി വളർച്ചയിൽ കുതിപ്പ് തുടർന്ന് ഭാരതം യുഎന്നിന്റെ റിപ്പോർട്ട് പുറത്ത്

2 hours ago

‘സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസിനെ പിരിച്ചുവിട്ടിരുന്നെങ്കിൽ രാജ്യം ഇപ്പോൾ 5 പതിറ്റാണ്ട് മുന്നിലെത്തിയേനെ’; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

മുംബൈ: സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസിനെ പിരിച്ചുവിട്ടിരുന്നെങ്കിൽ രാജ്യം ഇപ്പോൾ 5 പതിറ്റാണ്ട് മുന്നോട്ട് പോകുമായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദരിദ്രരായ…

2 hours ago