India

ജാമ്യം നില്ക്കാൻ ആരുമില്ല! ജയിൽ മോചിതനാകാനാകാൻ കഴിയാതെ കാപ്പൻ: സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

ലക്‌നൗ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പോപ്പുലർ ഫ്രണ്ട് നേതാവ് സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ഇഡി രജിസ്റ്റർ ചെയ്ത കേസിലെ ഹർജി ലക്‌നൗ കോടതിയാണ് പരിഗണിക്കുന്നത്. യുഎപിഎ കേസിൽ ജാമ്യം ലഭിച്ചെങ്കിലും കാപ്പന് ഇതുവരെ ജയിൽ മോചിതനാകാനായിട്ടില്ല. ഈ കേസിൽ കൂടി ജാമ്യം ലഭിച്ചാൽ മാത്രമേ ജയിലിൽനിന്നും ഇറങ്ങാൻ കഴിയൂ.

യുപി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സെപ്റ്റംബർ 9 നാണ് കാപ്പന് ജാമ്യം ലഭിച്ചത്. എന്നാൽ ആൾജാമ്യത്തിന് നിൽക്കാൻ യുപി സ്വദേശികൾ തയ്യാറായിട്ടില്ലെന്നാണ് കാപ്പന്റെ അഭിഭാഷകൻ പറയുന്നത്. ജാമ്യവ്യവസ്ഥ പ്രകാരം കാപ്പന് പുറത്തിറങ്ങണമെങ്കിൽ യു.പിക്കാരായ രണ്ട് പേരെങ്കിലും ആൾ ജാമ്യം നിൽക്കണം.

അതേസമയം കാപ്പന്‍ ഹത്രാസിലേക്ക് പോയ വാഹനത്തിന്റെഡ്രൈവര്‍ക്കെതിരായ ഇഡി കേസ് പരിഗണിക്കുന്നത് ഈ മാസം ഇരുപത്തിയഞ്ചിലേക്ക് മാറ്റി. കര്‍ശ്ശന ഉപാധികളോടെയാണ് സുപ്രീംകോടതി സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചത്. അടുത്ത ആറാഴ്ച ദില്ലിയിൽ തങ്ങണം. കേരളത്തിലേക്കെത്തിയാല്‍ ലോക്കല്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണം എന്ന് തുടങ്ങിയ ഉപാധികള്‍ മുന്നോട്ടുവെച്ചാണ് ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് ജാമ്യം നല്‍കിയത്.

2020 ഒക്ടോബര്‍ അഞ്ചിന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പം ഹത്രാസിലേക്ക് പോകും വഴിയാണ് സിദ്ദിഖ് കാപ്പന്‍ യുപി പോലീസിന്റെ പിടിയിലായത്. തുടര്‍ന്ന് യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തുകയും കാപ്പന്‍ 22 മാസമായി ജയിലിലാണ്. മഥുര കോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യത്തിനായി അപേക്ഷ നല്‍കിയെങ്കിലും ഇരുകോടതികളും അത് തള്ളി. ഇതോടെ കാപ്പന്റെ ബന്ധുക്കള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

admin

Recent Posts

പന്തീരാങ്കാവിൽ നവവധുവിനെ ക്രൂരമായി മർദിച്ച കേസ് : പ്രതി രാഹുലിന് രാജ്യം വിടാൻ പോലീസിന്റെ ഒത്താശ ! ബെംഗളൂരു വരെ രക്ഷപ്പെടാൻ സുരക്ഷിതമായ വഴി പറഞ്ഞു നൽകിയത് പോലീസുകാരൻ ; അന്വേഷണം പ്രഖ്യാപിച്ചു

കോഴിക്കോട് : പന്തീരാങ്കാവിൽ നവവധുവിനെ ക്രൂരമായി മർദിച്ച കേസിൽ പ്രതി രാഹുലിന് രക്ഷപെടാൻ പോലീസ് ഒത്താശ നൽകിയതായി റിപ്പോർട്ട്. ബെംഗളൂരു…

38 mins ago

ഭരണഘടന മാറ്റാൻ ഒരു സർക്കാരിനും സാധിക്കില്ല ! കോൺഗ്രസ് വ്യാജ പ്രചാരണങ്ങൾ നടത്തുന്നു ; ബിജെപി സർക്കാർ പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

മുംബൈ : ഡോ. ബി.ആർ അംബേദ്കർ തയ്യാറാക്കിയ ഭരണഘടന ഒരു സർക്കാരിനും മാറ്റാൻ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഭരണഘടനയെ…

1 hour ago

അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ മാറ്റങ്ങൾ ! ഇനി തൊട മുടിയാത്….

വ്യോമസേനയ്ക്ക് കരുത്തേകാൻ വമ്പൻ മാറ്റങ്ങളുമായി മോദി

1 hour ago

‘കാറിൽ കയറിയപ്പോൾ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു’; യു.എസ് സൗന്ദര്യ മത്സര വിപണിയിൽ നേരിടുന്ന ഞെട്ടിക്കുന്ന കഥകൾ തുറന്നടിച്ച് അമേരിക്കൻ സൗന്ദര്യറാണിമാർ

അമേരിക്കൻ സൗന്ദര്യ മത്സര വിപണിയിൽ കിരീടമുപേക്ഷിച്ച സൗന്ദര്യറാണിമാരാണ് അമേരിക്കയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. 2023ലെ മിസ് യു.എസ്.എ നൊവേലിയ വൊയ്റ്റ്, ഇന്ത്യൻ…

2 hours ago

രാജ്യത്തെ ഉന്നത രാഷ്ട്രീയ നേതാക്കളെ വധിക്കാൻ പദ്ധതി! തീവ്രവാദ മൊഡ്യൂൾ തകർത്തെറിഞ്ഞ്ഗുജറാത്ത് പോലീസ്

സൂററ്റ്: രാജ്യത്തെ ഉന്നത രാഷ്‌ട്രീയ നേതാക്കളെ ഉൾപ്പെടെ വധിക്കാൻ പദ്ധതിയിട്ട തീവ്രവാദ മൊഡ്യൂൾ തകർത്തെറിഞ്ഞ് ഗുജറാത്ത് പോലീസ്. സൊഹൈൽ എന്ന്…

3 hours ago

ഭാരതം വീണ്ടും മുന്നിൽ !യുഎന്നിന്റെ റിപ്പോർട്ട് പുറത്ത്

ജിഡിപി വളർച്ചയിൽ കുതിപ്പ് തുടർന്ന് ഭാരതം യുഎന്നിന്റെ റിപ്പോർട്ട് പുറത്ത്

3 hours ago