കോയമ്പത്തൂർ: ഉക്കടം സംഗമേശ്വർ ക്ഷേത്രത്തിന് സമീപം കഴിഞ്ഞ വർഷം നടന്ന കാർ ബോംബ് സ്‌ഫോടനക്കേസിൽ അന്വേഷണം വഴിത്തിരിവിൽ. കേസിൽ അറസ്റ്റിലായവർക്കെല്ലാം കോയമ്പത്തൂരിലെ ഒരു അറബിക് കോളേജുമായി ബന്ധമുള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ അറബിക് കോളേജിലാണ് ഐ എസ് മൊഡ്യൂൾ പ്രവർത്തിച്ചതെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട കൂടുതൽ പേരിലേക്ക് അന്വേഷണം നീളുകയാണ്. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കോയമ്പത്തൂരിലും ചെന്നൈയിലും ഹൈദരാബാദിലും എൻ ഐ എ റെയ്‌ഡുകൾ ഇപ്പോഴും തുടരുന്നു. ഡി എം കെ വാർഡ് കൗൺസിലർ എം മുബീറ യുവജന വിഭാഗം നേതാവ് തമിമുൻ അൻസാരി എന്നിവരുടെ വീടുകളിലും റെയ്‌ഡ് നടക്കുന്നു.
2022 ഒക്ടോബർ 23 നാണ് ഉക്കടത്ത് കാർബോംബ് സ്ഫോടനം നടന്നത്. സ്‌ഫോടക വസ്തുക്കളുമായി പോകുകയായിരുന്ന കാർ സംഗമേശ്വർ ക്ഷേത്രത്തിന് സമീപം പൊട്ടിത്തെറിക്കുകയായിരുന്നു. ഐ എസ് ആക്രമണ പദ്ധതിയായിരുന്നു അതെന്ന് പിന്നീട് തെളിഞ്ഞിരുന്നു. ഐ എസ് ഭീകരൻ ജമീഷാ മുബിൻ സ്‌ഫോടനത്തിൽ മരിച്ചു. തുടർന്ന് കേന്ദ്ര ഏജൻസികൾ നടത്തിയ അന്വേഷണത്തിലാണ് ഐ എസ് മൊഡ്യുളിന്റെ പങ്ക് വ്യക്തമാകുന്നതും കൂടുതൽ ഭീകരർ പിടിയിലാകുന്നതും. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്നത്തെ റെയ്‌ഡുകൾ പുരോഗമയ്ക്കുന്നത് എന്നാണ് എൻ ഐ എ നൽകുന്ന വിവരം
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…
തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…