Saturday, May 4, 2024
spot_img

കോയമ്പത്തൂർ ഐ എസ് സ്ഫോടനക്കേസ്: പിടിയിലായ പ്രതികളെല്ലാം അറബിക് കോളേജുമായി ബന്ധമുള്ളവർ; ഡി എം കെ കൗൺസിലർക്കും യുവജന വിഭാഗം നേതാവിനും ഐ എസ് ബന്ധം? തമിഴ്‌നാട് അരിച്ചുപെറുക്കി എൻ ഐ എ

കോയമ്പത്തൂർ: ഉക്കടം സംഗമേശ്വർ ക്ഷേത്രത്തിന് സമീപം കഴിഞ്ഞ വർഷം നടന്ന കാർ ബോംബ് സ്‌ഫോടനക്കേസിൽ അന്വേഷണം വഴിത്തിരിവിൽ. കേസിൽ അറസ്റ്റിലായവർക്കെല്ലാം കോയമ്പത്തൂരിലെ ഒരു അറബിക് കോളേജുമായി ബന്ധമുള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ അറബിക് കോളേജിലാണ് ഐ എസ് മൊഡ്യൂൾ പ്രവർത്തിച്ചതെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട കൂടുതൽ പേരിലേക്ക് അന്വേഷണം നീളുകയാണ്. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കോയമ്പത്തൂരിലും ചെന്നൈയിലും ഹൈദരാബാദിലും എൻ ഐ എ റെയ്‌ഡുകൾ ഇപ്പോഴും തുടരുന്നു. ഡി എം കെ വാർഡ് കൗൺസിലർ എം മുബീറ യുവജന വിഭാഗം നേതാവ് തമിമുൻ അൻസാരി എന്നിവരുടെ വീടുകളിലും റെയ്‌ഡ്‌ നടക്കുന്നു.

2022 ഒക്ടോബർ 23 നാണ് ഉക്കടത്ത് കാർബോംബ് സ്ഫോടനം നടന്നത്. സ്‌ഫോടക വസ്തുക്കളുമായി പോകുകയായിരുന്ന കാർ സംഗമേശ്വർ ക്ഷേത്രത്തിന് സമീപം പൊട്ടിത്തെറിക്കുകയായിരുന്നു. ഐ എസ് ആക്രമണ പദ്ധതിയായിരുന്നു അതെന്ന് പിന്നീട് തെളിഞ്ഞിരുന്നു. ഐ എസ് ഭീകരൻ ജമീഷാ മുബിൻ സ്‌ഫോടനത്തിൽ മരിച്ചു. തുടർന്ന് കേന്ദ്ര ഏജൻസികൾ നടത്തിയ അന്വേഷണത്തിലാണ് ഐ എസ് മൊഡ്യുളിന്റെ പങ്ക് വ്യക്തമാകുന്നതും കൂടുതൽ ഭീകരർ പിടിയിലാകുന്നതും. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്നത്തെ റെയ്‌ഡുകൾ പുരോഗമയ്ക്കുന്നത് എന്നാണ് എൻ ഐ എ നൽകുന്ന വിവരം

Related Articles

Latest Articles