മുംബൈ: മാവോയിസ്റ്റ് ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ കിസ്താരം മേഖലയിലാണ് ആക്രമണമുണ്ടായത്. നാട്ടുകാരായ രണ്ട് പേരാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം ഗഡ്ചിറോളിയിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ 15 സൈനികരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സൈനികര്‍ സഞ്ചരിച്ച വാഹനത്തിന് നേര്‍ക്ക് മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയത്.

