ദില്ലി: ഭീകര ബന്ധത്തെ തുടർന്ന് രാജ്യവ്യാപകമായി എൻഐഎ നടത്തിയ പരിശോധനയിൽ ഏറ്റവും കൂടുതൽ പ്രവർത്തകർ അറസ്റ്റിലായത് കേരളത്തിൽ. രാജ്യ വിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്ന് കേരളത്തിൽ നിന്നുള്ള 22 നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കൊച്ചിയിലെ എൻഐഎ ആസ്ഥാനത്ത് എത്തിച്ചു.
പത്ത് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമാണ് എൻഐഎ പരിശോധന നടത്തിയത്. ഈ സംസ്ഥാനങ്ങളിൽ നിന്നെല്ലാമായി 106 പേരെയാണ് അറസ്റ്റ് ചെയ്തത്. കേരളം കഴിഞ്ഞാൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത് മഹാരാഷ്‌ട്രയിലും കർണാടകയിലും നിന്നാണ്. 20 പേർ വീതമാണ് രണ്ട് സംസ്ഥാനങ്ങളിൽ നിന്നും അറസ്റ്റിലായത് എന്നാണ് റിപ്പോർട്ട്.
തമിഴ്‌നാട്ടിൽ നിന്നും 11 പേർ അറസ്റ്റിലായി. അസമിൽ നിന്നും 9 പേരെയും, യുപിയിൽ നിന്നും എട്ട് നേതാക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ആന്ധ്രാപ്രദേശിൽ എട്ട് പേരും, മദ്ധ്യപ്രദേശിൽ നാല് പേരും അറസ്റ്റിലായിട്ടുണ്ട്. ഡൽഹിയിൽ നിന്നും മൂന്ന് പേരെയും, പുതുച്ചേരി, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും രണ്ട് നേതാക്കളെ വീതവും അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…