Wednesday, December 24, 2025

ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം ; രാജ്യത്ത് 60 ഇടങ്ങളിൽ എൻഐഎ റെയ്ഡ്, കൊച്ചിയിൽ അഞ്ചിടങ്ങളിൽ റെയ്ഡ് പുരോഗമിക്കുന്നു

ബെം​ഗളൂരു : ഇസ്ലാമിക് സ്റ്റേറ്റ് ബന്ധത്തെ തുടർന്ന് കേരളം, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. രാജ്യത്ത് 60 ഇടങ്ങളിലാണ് റൈഡ് പുരോഗമിക്കുന്നത്. ഇന്ന് പുലർച്ചെ മുതൽ ആണ് വിവിധ സംസ്ഥാനങ്ങളിൽ റെയ്ഡ് ആരംഭിച്ചത്. കോയമ്പത്തൂർ സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ജമേഷ മുബീൻ, മംഗലാപുരം സ്ഫോടനത്തിൽ പ്രവർത്തിച്ച ഷാരിഖ് എന്നിവരുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ആളുകളുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടക്കുന്നത്.

കേരളത്തിൽ റെയ്ഡ് പുരോഗമിക്കുകയാണ്. എറാണാകുളത്തെ അഞ്ചിടങ്ങളിലാണ് റൈഡ് നടക്കുന്നത്. മംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ടാണ് കൊച്ചിയിൽ എൻഐഎ റെയ്ഡ് നടക്കുന്നത്. തമിഴ്‌നാട്ടിലും എൻഐഎ റെയ്ഡ് പുരോഗമിക്കുകയാണ്. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷാ മുബിന്റെ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്.

Related Articles

Latest Articles