Saturday, May 18, 2024
spot_img

താലിബാന് വേണ്ടി പാക്കിസ്ഥാന്റെയും ചൈനയുടെയും വക്കാലത്തുമായി സിപിഎം | CPM

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളും പ്രസിഡന്റിന്റെ കൊട്ടാരവും പിടിച്ചടക്കി ആഘോഷമാക്കുകയാണ് താലിബാന്‍. തലസ്ഥാമായ കാബൂളിനെ നാല് വശത്ത് നിന്നും തീവ്രവാദികള്‍ വളഞ്ഞതോടെ പലയിടത്തും ചെറുത്ത് നില്‍ക്കാതെ തന്നെ അഫ്ഗാന്‍ സൈന്യം പിന്മാറുകയായിരുന്നു. പ്രസിഡണ്ടിന്റെ കൊട്ടാരത്തില്‍ വരെ താലിബാന്‍ പതാക ഉയര്‍ത്തി . ഉടനടി താലിബാനുമായി സൗഹൃദത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ച് ചൈന രംഗത്ത് എത്തുകയും ചെയിതു. താലിബാൻ ഭരണത്തെ അംഗീകരിക്കുന്ന ആദ്യ രാജ്യമാണ് ചൈന. കാബൂൾ കീഴടക്കിയ താലിബാന്റെ നടപടിയിൽ പ്രതികരിക്കുകയായിരുന്നു ചൈന. അഫ്ഗാൻ ജനതയുടെ സ്വന്തം വിധി സ്വതന്ത്രമായി നിർണയിക്കാനുള്ള അവകാശത്തെ ചൈന ബഹുമാനിക്കുന്നുവെന്നും അഫ്ഗാനിസ്ഥാനുമായി സൗഹൃദപരവും സഹകരണപരവുമായ ബന്ധം വികസിപ്പിക്കാൻ തയ്യാറാണെന്നും വിദേശകാര്യ വക്താവ് ഹുവ ചുനിംഗ് പറഞ്ഞത്.

അതേസമയം ചൈന കേരള സിപിഎം ബന്ധം പരസ്യമായ രഹസ്യമാണ്. ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർ്‌ട്ടുകൾ അതിലും വലുതാണ് കാരണം അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്ത താലിബാന്‍ ഭീകരരെ വെള്ളപൂശി സംയുക്തപ്രസ്താവന പുറത്തിറക്കിയിരിക്കുകയാണ് സിപിഎമ്മും സിപിഐയും. അഫ്ഗാന്‍ വിഷയത്തില്‍ ഇന്ത്യയുടെ എതിര്‍ ശക്തികളായ പാക്കിസ്ഥാനും ചൈനയുമായും കൈകോര്‍ക്കണമെന്നും പ്രസ്താവനയില്‍ ഇരുപാര്‍ട്ടികളും പറയാതെ പറയുന്നു.

Related Articles

Latest Articles