Tuesday, October 6, 2026

സ്വര്‍ണക്കടത്ത്കേസ്; ജലീല്‍ ചോദ്യം ചെയ്യലിനായി എത്തിയത്‌ സിപിഎം നേതാവിന്‍റെ കാറില്‍;

കൊച്ചി: മതഗ്രന്ഥം എത്തിച്ച സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ ചോദ്യം ചെയ്യലിനായി മന്ത്രി കെ.ടി ജലീല്‍ രാവിലെ എത്തിയത് സ്വകാര്യ വാഹനത്തിലായിരുന്നു. എറണാകുളം രജിസ്‌ട്രേഷനിലുളള മുന്‍ ആലുവ എംഎല്‍എ എ.എം.യൂസഫിന്‍റെ കാറിലാണ് മന്ത്രി എത്തിയത്. കളമശ്ശേരി ഏരിയാകമ്മിറ്റി അംഗം കൂടിയാണ് എ.എം.യൂസഫ്‌.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്‍റെ ചോദ്യം ചെയ്യലിനും മന്ത്രി സ്വകാര്യ കാറിലാണ് എത്തിയത്. ഔദ്യോഗിക വാഹനത്തില്‍ അരൂരിലെ വ്യവസായിയുടെ വസതിയിലെത്തിയ മന്ത്രി ഔദ്യോഗിക വാഹനം അവിടെ നിര്‍ത്തിയിട്ട് വ്യവസായിയുടെ സ്വകാര്യ വാഹനത്തിലാണ് അന്ന് ഇഡിയുടെ ചോദ്യം ചെയ്യലിനായി ഹാജരായത്.

Related Articles

Latest Articles