Monday, May 13, 2024
spot_img

മോമിന്‍പൂർ കലാപം; കൊല്‍ക്കത്തയില്‍ നടന്ന ആക്രമങ്ങളില്‍ എന്‍ഐഎ ദില്ലിയിൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

കൊല്‍ക്കത്ത: മോമിന്‍പൂർ കലാപം അന്വേഷിക്കാൻ എന്‍ഐഎ. കൊല്‍ക്കത്തയിലെ മോമിന്‍പൂര്‍, ഏക്ബല്‍പൂര്‍ പ്രദേശങ്ങളില്‍ നടന്ന ആക്രമങ്ങളില്‍ ഏജന്‍സി ദില്ലിയിൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു .എഫ്ഐആര്‍ ഇന്ന് കൊല്‍ക്കത്തയിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. അന്വേഷണ ഏജന്‍സിയിലെ ആറോളം ഉദ്യോഗസ്ഥര്‍ കേസ് അന്വേഷിക്കാനായി കൊല്‍ക്കത്തയില്‍ ഉണ്ടെന്നാണ് റിപ്പോർട്ട് . സംഘര്‍ഷം നടന്ന സ്ഥലം ഏജന്‍സിയുടെ പ്രത്യേക സംഘം ഉടന്‍ തന്നെ സന്ദര്‍ശിക്കുമെന്നും അവര്‍ പറഞ്ഞു.നഗരത്തില്‍ രജിസ്റ്റര്‍ ചെയ്ത അഞ്ച് എഫ്ഐആറുകളുടെ പകര്‍പ്പ് കൊല്‍ക്കത്ത പോലീസ് ഇതിനകം എന്‍ഐഎക്ക് കൈമാറിയിട്ടുണ്ട്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 57 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം സിറ്റി പോലീസ് ഇതിനകം ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന ഒരു പ്രത്യേക അന്വേഷണ സംഘം (എസ്ഐടി ) രൂപീകരിച്ചിരുന്നു.സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെയാണ് എന്‍ഐഎ അന്വേഷണത്തിന് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയത്.

ഒക്ടോബര്‍ ഒമ്പതിനാണ് കൊല്‍ക്കത്തയിലെ മോമിന്‍പൂര്‍ പ്രദേശത്ത് സംഘര്‍ഷമുണ്ടായത്.
അക്രമണത്തില്‍ വാഹനങ്ങള്‍ നശിപ്പിക്കുകയും കേല്ലേറുണ്ടാകുകയും ചെയ്തു.

Related Articles

Latest Articles