Sunday, April 28, 2024
spot_img

ഗുജറാത്തിൽ 15,670 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി; ദ്വിദിന സന്ദർശനത്തിനായി മോദി ഇന്ന് ഗുജറാത്തിൽ

ഗുജറാത്ത് : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് സന്ദർശനങ്ങൾക്ക് ഇന്ന് തുടക്കം. പ്രധാനമന്ത്രി ഗുജറാത്തിൾ ദ്വിദിന സന്ദർശനത്തിനായി ഇന്ന് എത്തും . ഗാന്ധി നഗറിൽ നടക്കുന്ന ഡിഫൻസ്‌ എക്‌സ്പോ അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഏകദേശം 15,670 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. ഇന്ന് അഞ്ച് വ്യത്യസ്ത പരിപാടികളിൽ അദ്ദേഹം പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.

രാവിലെ 9.30ന് ഗാന്ധിനഗറിൽ ഡിഫൻസ് എക്‌സ്‌പോ ഉദ്ഘാടനം ചെയ്യും. അതിനു ശേഷം അദാലജിൽ മിഷൻ സ്‌കൂൾ ഓഫ് എക്‌സലൻസ് ആരംഭിക്കും. ഗാന്ധിനഗറിന് ശേഷം പ്രധാനമന്ത്രി ജുനഗഡ് സന്ദർശിക്കുകയും നിരവധി വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്യും. ജുനഗഡിന് ശേഷം പ്രധാനമന്ത്രി രാജ്കോട്ടിലെത്തും. ഇന്ത്യ അർബൻ ഹൗസിംഗ് കോൺക്ലേവ് 2022 ഇവിടെ അദ്ദേഹം ഉദ്ഘാടനം ചെയ്യും, കൂടാതെ രാജ്കോട്ടിൽ നിരവധി പ്രധാന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.

ഗുജറാത്ത് സന്ദർശനത്തിന് ശേഷം ഉത്തരാഖണ്ഡിലേക്ക് പോകുന്ന പ്രധാനമന്ത്രി ഇവിടെ അദ്ദേഹം ലൈഫ് മിഷൻ പദ്ധതി ഉദ്ഘാടനം ചെയ്യും. കെവാദിയയിൽ നടക്കുന്ന മിഷൻ മേധാവികളുടെ പത്താം സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. തുടർന്ന് അദ്ദേഹം വയരയിൽ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടും. 21ന് ഉത്തരാഖണ്ഡിലെ കേദാർനാഥും ബദരീനാഥും സന്ദർശിക്കും. അവിടെ ഏകദേശം 3500 കോടി രൂപയുടെ കണക്റ്റിവിറ്റി പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടും.

ഉത്തരാഖണ്ഡിന് പിന്നാലെ അയോദ്ധ്യയിലെ ദീപോത്സവ് പരിപാടിയിലും മോദി പങ്കെടുക്കും. ഇവിടെ അദ്ദേഹം ശ്രീ രാംലാല വിരാജ്മാനെ ആരാധിക്കുകയും ദർശിക്കുകയും ചെയ്യും, അതിനുശേഷം അദ്ദേഹം രാമജന്മഭൂമി തീർഥക്ഷേത്രത്തിന്റെ സ്ഥലം പരിശോധിക്കും. ശ്രീരാമന്റെ പട്ടാഭിഷേകത്തിൽ അദ്ദേഹം പങ്കെടുക്കും

Related Articles

Latest Articles