Saturday, May 4, 2024
spot_img

കാനഡയിൽ നിജ്ജർ മോഡൽ കൊലപാതകം വീണ്ടും !ഖാലിസ്ഥാനി നേതാവ് ഹർപ്രീത് സിങ്ങ് ഉപ്പലിനേയും മകനെയും പട്ടാപ്പകൽ വെടിവെച്ച് കൊന്നു !മാഫിയ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെന്നും റിപ്പോർട്ട്

ഖാലിസ്ഥാനി നേതാവ് ഹർപ്രീത് സിങ്ങ് ഉപ്പലിനേയും മകനെയും പട്ടാപ്പകൽ അജ്ഞാതർ വെടിവെച്ച് കൊന്നു. കാനഡയിലെ സംഘടിത കുറ്റകൃത്യങ്ങളിൽ നിരവധി തവണ പിടിയിലായിട്ടുള്ളതിനാൽ സംഭവത്തിന് പിന്നിൽ മാഫിയ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണെന്നും റിപ്പോർട്ട് വരുന്നുണ്ട്.

41 കാരനായ ഹർപ്രീത് സിംഗ് ഉപ്പലും പതിനൊന്നു വയസുകാരനായ മകനും വ്യാഴാഴ്ച ഉച്ചയ്ക്ക് എഡ്മന്റൺ നഗരത്തിലെ പെട്രോൾ പമ്പിന് സമീപം വെടിവെപ്പിൽ മരിച്ചതായി, എഡ്മന്റൺ പോലീസ് സർവ്വീസ് ആക്ടിംഗ് സൂപ്രണ്ടന്റ്. കോളിൻ ഡെർക്‌സൺ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഉപ്പലിന്റെ കാറിലുണ്ടായിരുന്ന മകന്റെ സുഹൃത്ത് പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. കുട്ടിയുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ നിലവിൽ പോലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല,

എഡ്മണ്ടണിലെ സംഘടിത കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിരുന്ന ആളായിരുന്നു ഉപ്പലെന്ന് പോലീസ് അധികൃതർ പറഞ്ഞുവെങ്കിലും അയാൾക്ക് ഏതെങ്കിലും പ്രത്യേക ഗ്രൂപ്പുകളുമായി ബന്ധമുണ്ടോ എന്ന് പറയാൻ അവർ വിസമ്മതിച്ചു

മാരക മയക്ക് മരുന്നായ കൊക്കെയ്ൻ കൈവശം വയ്ക്കൽ, കടത്ത്, ആയുധങ്ങൾ അനധികൃതമായി കൈവശം വച്ചതുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് ഉപ്പൽ നേരിടുന്നത്.2021 മാർച്ചിൽ ആയുധം ഉപയോഗിച്ച് ആക്രമണം നടത്തിയതിനും അനധികൃതമായി തോക്ക് കൈവശം വച്ചതിനും ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ഉപ്പൽ കൊല്ലപ്പെടുന്നതിന്റെ തലേദിവസം ടൊറന്റോയിൽ വച്ച് ഗ്യാങ്സ്റ്ററായ പർംവീർ ചാഹിൽ വെടിയേറ്റ് മരിച്ചിരുന്നു. അതിനാൽ തന്നെ ഉപ്പലിന്റെ കൊലപാതകം ഇതിന്റെ പ്രതികരമാണെന്ന സംശയം പ്രദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു . 2021-ൽ ഉപ്പലും കുടുംബവും ഒരു റെസ്റ്റോറന്റിൽ അത്താഴം കഴിക്കവെ റെസ്റ്റോറന്റിന്റെ ജനാലയിലൂടെ ഒരു തോക്കുധാരി വെടിയുതിർത്തിരുന്നു.

Related Articles

Latest Articles