Celebrity

നീ ഹിന്ദുവിന് അപമാനം! പശുവിന്റെ പാല് മാത്രം കുടിച്ചാല്‍ പോരാ പട്ടിയുടെയും പൂച്ചയുടെയും ഒക്കെ പാല്‍ കറന്ന് കുടിക്കണം: നിഖില വിമലിനെ ട്രോളി സോഷ്യൽമീഡിയ

ഭക്ഷണത്തിന് വേണ്ടി മൃഗങ്ങളെ കൊല്ലുന്നതിനുള്ള ഇളവ് പശുവിന് മാത്രമായി ലഭിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ നടി നിഖില വിമലിനെ ട്രോളി സോഷ്യൽ മീഡിയ. ‘അപ്പോള്‍ പശുവിന്റെ പാല് മാത്രം കുടിച്ചാല്‍ പോരാ പട്ടിയുടെയും പൂച്ചയുടെയും ഒക്കെ പാല്‍ കറന്ന് കുടിക്കണം’, ‘പേരെടുക്കാന്‍ എന്തൊക്കെ കേള്‍ക്കണം, കാണണം’, ‘കോഴിയുടെ പാല്‍ ആണ് ഇവള്‍ കുടിച്ചതെന്ന് തോന്നുന്നു’, ‘നീ ഹിന്ദുവിന് അപമാനം, നീ ഹിന്ദുവിന്റെ വില കളഞ്ഞു’, ‘നീ വേണമെങ്കിൽ പട്ടിയെയോ പന്നിയെയോ ആരെ വേണമെങ്കിലും കഴിച്ചോ, വേണ്ടെന്ന് ആരെങ്കിലും പറഞ്ഞോ’ – ഇങ്ങനെ പോകുന്ന നിഖിലയ്‌ക്കെതിരായ കമന്റുകൾ.

നിഖിലയുടെ പുതിയ ചിത്രം ജോ ആന്‍ഡ് ജോ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മൈല്‍ സ്‌റ്റോണ്‍ എന്ന യുട്യൂബ് ചനലിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു നിഖില വിമലിന്റെ പരാമർശം. പശുവിനെ വെട്ടാതിരിക്കാനുള്ള ഒരു സിസ്റ്റം നമ്മുടെ നാട്ടില്‍ ഇല്ലെന്നായിരുന്നു താരം അഭിപ്രായപ്പെട്ടത്. മൃഗങ്ങളെ സംരക്ഷിക്കുക എന്നതാണ് ഉദ്ദേശമെങ്കിൽ അത് എല്ലാ മൃഗങ്ങളുടെയും കാര്യത്തിൽ ഉണ്ടാകണമെന്നും അല്ലാതെ പശുവിന്റെ കാര്യത്തിൽ മാത്രമാകരുതെന്നും നിഖില പറഞ്ഞു.

‘ചെസ്സ് കളിയില്‍ ജയിക്കാന്‍ എന്താണ് വഴി? കുതിരയ്ക്ക് പകരം പശുവിനെ വെച്ചാല്‍ മതി. നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാന്‍ കഴിയില്ലല്ലോ’ എന്ന അവതാരകന്റെ വാക്കുകള്‍ക്കാണ് നിഖില കൃത്യമായ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയയത്. ‘നമ്മുടെ നാട്ടിലെ കോഴിയെ കൊല്ലുന്നുണ്ടല്ലോ. കോഴിയെയും മീനിനെയും കഴിക്കാന്‍ പാടില്ല എന്ന് പറയുന്നില്ലല്ലോ. അങ്ങനെയാണെങ്കില്‍ നിങ്ങള്‍ മുഴുവനായും വെജിറ്റേറിയന്‍ ആകുക. ഒരു സാധനത്തിന് മാത്രമായി ലോകത്ത് പരിഗണന കൊടുക്കരുത്. ഞാന്‍ അങ്ങനെ പരിഗണന കൊടുക്കുന്ന ഒരാളല്ല. ഞാന്‍ എന്തും കഴിക്കും. നിര്‍ത്തുകയാണെങ്കില്‍ എല്ലാം നിര്‍ത്തണം’ എന്നും നിഖില കൂട്ടിച്ചേർക്കുകയും ചെയ്തു.

admin

Recent Posts

നവീൻ പട്‌നായിക്കിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി! | narendra modi

നവീൻ പട്‌നായിക്കിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി! | narendra modi

11 mins ago

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് അമിത് ഷാ ! ഏക സിവിൽ കോഡ് സാമൂഹിക പരിഷ്കരണമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി

ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു…

22 mins ago

മോദിയുമായി സംവാദം നടത്താൻ ഇൻഡി മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി രാഹുൽ ആണോ ;​ വിമർശനവുമായി സ്മൃതി ഇറാനി

ദില്ലി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രിയും അമേഠിയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ സ്മൃതി ഇറാനി. മോദിയെ പോലെ…

34 mins ago

കെജ്‌രിവാളേ, ആ കസേര കണ്ട് പനിക്കേണ്ട! ചുട്ട മറുപടിയുമായി അമിത് ഷാ | amit shah

കെജ്‌രിവാളേ, ആ കസേര കണ്ട് പനിക്കേണ്ട! ചുട്ട മറുപടിയുമായി അമിത് ഷാ | amit shah

1 hour ago