Monday, May 13, 2024
spot_img

“പശുവിന് പുല്ലുവെട്ടിയാൽ കൊറോണ പടരും’; പുല്ലുവെട്ടാൻ പോയ കർഷകന് 2000 രൂപ പിഴ വിധിച്ച് കേരളാ പോലീസിന്റെ കോവിഡ് പ്രതിരോധ മോഡൽ; നടപടി വിവാദത്തിൽ

കാസർകോഡ്: പശുവിന് പുല്ലുവെട്ടിയാൽ കൊറോണ പടരുമെന്ന് കേരള പോലീസിൻ്റെ പുതിയ കണ്ടുപിടിത്തം. കോവിഡിനെ പിടിച്ചു കെട്ടുന്ന ഉത്തമമായ കേരള മോഡലിൽ പാവം കർഷകനു നഷ്ടപ്പെട്ടത് ഒരു മാസത്തെ ലോൺ അടക്കാനുള്ളതിന്റെ പകുതിയോളം തുകയായിരുന്നു. മാസ്ക് വച്ച് പുല്ലരിയാൻ പോയ കർഷകൻ കോവിഡ് പരത്താൻ ശ്രമിച്ചു എന്നാരോപിച്ച് 2000 രൂപ പിഴ വിധിച്ചിരിക്കുകയാണ് കേരളാ പോലീസ്. കാസർകോട് ജില്ലയിലെ കോടോം- ബേലൂർ പഞ്ചായത്തിലാണ് സംഭവം. പുല്ല് പറിക്കാൻ ഒറ്റയ്ക്ക് പോയ നാരായണൻ എന്ന കർഷകനാണ് കനത്ത പിഴ വിധിച്ചത്.

ഇയാളുടെ ഭാര്യ കോവിഡ് പോസറ്റീവായതിനെ തുടര്‍ന്ന് കിടപ്പിലായിരുന്നു. എന്നാൽ പശുക്കൾക്ക് ആഹാരമൊന്നുമില്ല എന്ന് കണ്ടാണ് നാരായണൻ തൊട്ടടുത്ത് ഒറ്റയ്ക്ക് മാസ്ക് വച്ച് പുല്ലരിയാൻ പോയത്. എന്നാൽ വീട്ടിൽ തിരിച്ചെത്തിയപ്പോൾ കോവിഡ് നിയന്ത്രണ നിയമം ലംഘിച്ചുവെന്ന പരാതിയെ തുടർന്ന് അമ്പലത്തറ പോലീസെത്തി 2000 രൂപ പിഴ ഈടാക്കി. പിഴയടക്കാന്‍ പൈസയില്ലായിരുന്ന മധ്യവയസ്ക്കന് ഒടുവിൽ സഹായവുമായി നാട്ടുകാരെത്തി. പിഴയിട്ട അമ്പലത്തറ പോലീസ് നടപടി വിവാദത്തിലാകുകയും ചെയ്തു. കൂലിവേല ചെയ്തു ജീവിച്ചിരുന്ന നാരായണനു ആറു മാസങ്ങള്‍ക്കു മുമ്പു വന്ന മഞ്ഞപ്പിത്തം ബാധിച്ച് കിടപ്പിലായിരുന്നു.

അതേസമയം സംഭവത്തിൽ കർഷകൻ പ്രതികരിച്ചതിങ്ങനെ; പട്ടിണി കിടക്കുന്ന പശുവിന് പുല്ലരിഞ്ഞു കൊടുക്കുന്നത് കൊറോണ പരത്താനിടയാകുമെന്ന് തനിക്കറിയില്ലായിരുന്നു. ജനങ്ങൾ കൂട്ടം കൂടിയാൽ കൊറോണ പടരുമെന്ന് തനിക്കറിയാം, പക്ഷേ, പുല്ല് പറിക്കാൻ ഒറ്റയ്ക്ക് പോയാൽ കൊറോണ പടരുമെന്ന കാര്യം ആദ്യമായാണ് അറിഞ്ഞതെന്ന് നാരായണൻ പരിഹാസത്തോടെ പറഞ്ഞു. 50000 രൂപ ബാങ്ക് വായ്പ എടുത്ത് പശുവിനെ പോറ്റാൻ പാടുപെടുന്ന കർഷകൻ്റെ നടു തല്ലി ഒടിക്കുന്ന പരിപാടിയാണിത്. സെക്രട്ടറിയേറ്റ് നടയിൽ ദിവസവും ആയിരങ്ങൾ പങ്കെടുക്കുന്ന സമര കോലാഹങ്ങളും പ്രതിഷേധങ്ങളും അരങ്ങേറുന്നുണ്ട്. രാഷ്ടീയക്കാർക്കും മത – സാമുദായിക നേതാക്കൾക്കും കൂട്ടം കൂടി എന്ത് ആഭാസവും കാണിക്കാം . എന്നാൽ പുല്ലു പറിക്കാൻ ഒറ്റയ്ക്ക് പോകുന്നവൻ കൊറോണ പടർത്തി എന്ന് പറഞ്ഞ് പെറ്റി അടിക്കുന്ന തന്തയ്ക്ക് പിറക്കായ്കയ്ക്കെതിരെ മിണ്ടാനും പ്രതിഷേധിക്കാനും ആരുമില്ല.

Related Articles

Latest Articles