Monday, January 5, 2026

ചൈനയുടെകളി ഇന്ത്യയോട് നടക്കില്ലന്ന് ഇന്ത്യ തെളിയിച്ചു: നിക്കി ഹാലെ

ദില്ലി : സുരക്ഷാ വിഷയം മുൻനിർത്തി ഇന്ത്യ 59 ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിച്ച നടപടിയെ പുകഴ്ത്തി യുഎസ്. ചൈനയുടെ അതിക്രമത്തിനെത്തുടര്‍ന്നു തകർന്നുപോകില്ലെന്ന് ഇന്ത്യ വ്യക്തമാക്കുകയാണ് ഈ നീക്കത്തിലൂടെയെന്ന് ഐക്യരാഷ്ട്ര സംഘടനയിലേക്കുള്ള യുഎസിന്റെ മുൻ അംബാസഡർ നിക്കി ഹാലെ. നേരത്തേ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയും ഇന്ത്യയുടെ തീരുമാനത്തെ പ്രശംസിച്ച്‌ രംഗത്തുവന്നിരുന്നു. തീരുമാനം ഇന്ത്യയുടെ അഖണ്ഡതയും ദേശീയ സുരക്ഷയും വർധിപ്പിക്കുമെന്നും പോംപെയോ വ്യക്തമാക്കി.

അതിനിടെ, നീക്കത്തിനു പിന്തുണയുമായി കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സും (സിഎഐടി) ഇന്ത്യൻനിർമിത സമൂഹമാധ്യമ ആപ്ലിക്കേഷനായ ഷെയർചാറ്റും രംഗത്തെത്തി. ‘ചൈനീസ് ഉൽപ്പന്നങ്ങളെ ബഹിഷ്കരിക്കുക’ എന്ന സർക്കാർ നയത്തിന് പൂർണ പിന്തുണയും ഇവർ വാഗ്ദാനം ചെയ്തിട്ടുണ്ട്.

Related Articles

Latest Articles