Tuesday, January 6, 2026

നിലമ്പൂരിൽ ഒന്നരക്കോടിയിലേറെ രൂപയുടെ കുഴല്‍പണം പിടിച്ചെടുത്തു; രണ്ട് പേര്‍ അറസ്റ്റിൽ

മലപ്പുറം: നിലമ്പൂരിൽ ഒന്നരക്കോടിയിലേറെ രൂപയുടെ കുഴല്‍പണം പിടികൂടി. ഒരു കോടി 56 ലക്ഷം രൂപയുടെ കുഴല്‍പണവുമായാണ് രണ്ട് പേര്‍ പോലീസിന്റെ പിടിയിലായത്. കാറില്‍ രഹസ്യ അറകളുണ്ടാക്കിയാണ് പ്രതികൾ പണം ഒളിപ്പിച്ചിരുന്നത്.

കൊടുവള്ളി മാനിപുരം സ്വദേശികളായ കരുവാരക്കോട് മുഹമ്മദ് സാലിഹ്, വാഴപൊയില്‍ ഷബീര്‍ അലി എന്നിവരാണ് അറസ്റ്റിലായത്.

പണം ബെംഗളുരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുവരികയായിരുന്നുവെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ പതിമൂന്നര കോടിയുടെ കുഴല്‍പ്പണമാണ് മലപ്പുറത്ത് നിന്നും പോലീസ് പിടിച്ചെടുത്തത്.

Related Articles

Latest Articles