മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട. മൂന്ന് കോടി രൂപ പോലീസ് പിടിച്ചെടുത്തു.
കാറിന്റെ രഹസ്യ അറയില്‍ കടതുകയായിരുന്ന പണമാണ് പോലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശികളാണ് അറസ്റ്റിലായത്. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് മലപ്പുറത്ത് കുഴല്‍പണം പിടിക്കുന്നത്. രണ്ടിടങ്ങളില്‍ നിന്നാണ് കഴിഞ്ഞ ആഴ്ച പണം പിടിച്ചത്.

