നിലമ്പൂർ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്നുപേര്‍ പോലീസ് പിടിയിലായി. ഗൂഡല്ലൂര്‍ സ്വദേശികളായ മൂന്ന് മലയാളി യുവാക്കള്‍ ആണ് നിലമ്പൂർ പൊലീസിന്റെ പിടിയിലായത്.
ഗൂഡല്ലൂര്‍ പന്തല്ലൂര്‍ സ്വദേശികളായ റാഷിദ് (25), മുര്‍ഷിദ് കബീര്‍ (19), അന്‍ഷാദ് (24) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. നിലമ്പൂർ എസ്.ഐ നവീന്‍ ഷാജും സംഘവും അറസ്റ്റ് ചെയ്തത്.
കാറില്‍ ഒളിപ്പിച്ച് കടത്തിയ 55 ഗ്രാം ക്രിസ്റ്റല്‍ മെഥിലിന്‍ ഡയോക്സി മെത്ത് ആംഫിറ്റമിന്‍ ആണ് പിടികൂടിയത്. വിപണിയില്‍ മൂന്ന് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നാണിത്. നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

