Tuesday, September 22, 2026

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് കുരുക്ക് മുറുകുന്നു; നടനെതിരായ വെളിപ്പെടുത്തലില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിർദേശിച്ച് കോടതി

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ദിലീപിനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ സംഘം സമര്‍പ്പിച്ച ഹർജി പരിഗണിക്കുന്നത് ഈ മാസം 20 ലേക്ക് കോടതി മാറ്റി. പ്രോസിക്യൂട്ടർ ഇല്ലാത്ത സാഹചര്യത്തിലാണ് കേസ് നീട്ടിവെച്ചത്. ഫെബ്രുവരിയിൽ കേസന്വേഷണം അവസാനിപ്പിക്കണമെന്ന് എന്നാണ് സുപ്രീംകോടതിയുടെ നിർദേശgen

തുടര്‍ അന്വേഷണം ആരംഭിക്കുന്നതിനാല്‍ വിചാരണ നിര്‍ത്തി വെക്കണമെന്നാണ് പൊലീസ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിൽ തുടരന്വേഷണം നടത്താനാണ് പ്രോസിക്യൂഷൻ ആവശ്യമുന്നയിച്ചത്. അതിനാൽ 20 വരെ സമയം അനുവദിച്ച കോടതി റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശിച്ചു.

അതേസമയം നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലിപിന്റെ കൈവശമുണ്ടെന്നും സാക്ഷികളെ സ്വാധീനിച്ചതിനും പള്‍സര്‍ സുനിയും ദിലിപും തമ്മില്‍ ബന്ധമുണ്ടെന്നതിന്നും തെളിവുണ്ടെന്നും അന്വേഷണം വേണമെന്നുമാണ് പ്രോസിക്യൂഷന്‍ നിലപാട്.

Related Articles

Latest Articles