Tuesday, May 14, 2024
spot_img

നിമിഷ ഫാത്തിമയേയും ആയിഷയേയും കാത്തിരിക്കുന്നത് മരണമോ?

താലിബാന്‍ ഭീകരര്‍ കാബൂള്‍ പിടിച്ചെടുത്തതോടെ ജീവന്‍ രക്ഷിക്കാന്‍ നെട്ടോട്ടമോടി വരികയാണ് അഫ്ഗാന്‍ ജനത. എന്നാൽ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ തിരികെ എത്തിക്കാനുള്ള നീക്കം ഊര്‍ജിതമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. രണ്ട് വിമാനങ്ങള്‍ അടിയന്തരമായി സജ്ജമാക്കാന്‍ എയര്‍ ഇന്ത്യക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. താലിബാന്റെ തിരിച്ചുവരവിൽ ഭീതിപൂണ്ട് നൂറുകണക്കിന് അഫ്‌ഗാൻ ജനങ്ങളാണ് രക്ഷപെടാൻ വഴികൾ തേടുന്നത്. രാജ്യത്തിനു പുറത്ത് കടക്കാൻ ശ്രമിക്കുന്നവരുടെ നിരവധി വീഡിയോകളാണ് പുറത്തുവരുന്നത്. ഈ അവസരത്തിൽ നമ്മൾ ചർച്ച ചെയ്യേണ്ട ഒരു വിഷയം ഉണ്ട്. അത് മറ്റൊന്നുമല്ല.

കേരളത്തിലടക്കം ചർച്ചയായ നിമിഷ ഫാത്തിമ, ആയിഷ എന്ന സോണിയ സെബാസ്റ്റിയന്‍ എന്നവരുടെ വിഷയം തന്നെയാണ്. ഇവിടെ അത് ചർച്ചചെയ്യാനുള്ള കാരണം ഭീകരസംഘടന ഐഎസില്‍ ചേരുകയും പിന്നീട് അഫ്ഗാനിലെ ജയിലില്‍ എത്തപ്പെടുകയും ചെയ്തവരാണ് മലയാളികളായ നിമിഷ ഫാത്തിമ, ആയിഷ എന്ന സോണിയ സെബാസ്റ്റിയന്‍ എന്നിവർ. താലിബാന്‍ ഭീകരര്‍ കാബൂള്‍ പിടിച്ചെടുത്തതോടെ ഇവരെ കാത്തിരിക്കുന്നത് വധശിക്ഷയോ എന്ന ചോത്യം ഉയരുകയാണ്.

Related Articles

Latest Articles