Sunday, June 2, 2024
spot_img

സിനിമയിലെ വര്‍ഗീയവാദികളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണം; ജൂഡ് ആന്റണിയുടെ ഉന്നം നാദിര്‍ഷ?

കൊച്ചി: സിനിമയിലും രാഷ്ട്രീയത്തിലും ഉള്ള മുഖംമൂടി അണിഞ്ഞ വര്‍ഗീയവാദികളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്ന് സിനിമാ സംവിധായകന്‍ ജൂഡ് ആന്റണി.അഫ്ഗാനിസ്ഥാനില്‍ തീവ്രവാദ സംഘടനയായ താലിബാന്‍ അധികാരം പിടിച്ചെടുത്ത ശേഷം നടക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഫേസ്ബുക്ക് പേജിലൂടെ പ്രതികരിച്ചത്. ‘മുഖം മൂടി അണിഞ്ഞ വര്‍ഗീയ വാദികളെ നേരത്തെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തിയാല്‍ ഒരു പരിധി വരെ കാബൂള്‍ ആവര്‍ത്തിക്കാതിരിക്കാം.അത് സിനിമയില്‍ ആയാലും എഴുത്തിലായാലും രാഷ്ട്രീയത്തിലായാലും’ എന്നാണ് സംവിധായകന്‍ കുറിച്ചത്. അദ്ദേഹത്തിന്റെ പ്രതികരണം അഫ്ഗാനിലെ ഭീകരവാദത്തേക്കാള്‍ സിനിമാ മേഖലയിലെ ചിലരെ ഉന്നംവെച്ചുള്ളതാണെന്ന് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

സിനിമയിലെയും എഴുത്തിലെയും തീവ്രവാദികള്‍ എന്ന അദ്ദേഹത്തിന്റെ എടുത്തുപറച്ചില്‍ സംവിധായകനും നടനുമായ നാദിര്‍ഷയെ പരോക്ഷമായി വിമര്‍ശിക്കുകയാണെന്ന് ആരോപണം ഉയര്‍ന്നു. നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഈശോ’യ്ക്ക് എതിരെ വന്‍ വിവാദം തിരികൊളുത്തിയ സാഹചര്യത്തിലാണ് ജൂഡിന്റെ പരാമര്‍ശം എന്ന് ചിലര്‍ കമന്റ് ബോക്‌സില്‍ ചോദിച്ചു.’ഈശോ’യ്ക്ക് പ്രദര്‍ശനനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ടുള്ള ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ആക്ഷന്‍ എന്ന സംഘടന നല്‍കിയ പൊതുതാല്‍പ്പര്യ ഹരജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു.ചിത്രത്തിന്റെ പേര് ക്രിസ്തീയ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നുവെന്നാണ് ആരോപണം.

ജൂഡിന്റെ പ്രസ്താവന സിനിമാ മേഖലയിലുള്ള ചില വര്‍ഗീയവാദികളെ ലക്ഷ്യമിട്ടാണെന്ന ചര്‍ച്ചകള്‍ നവമാധ്യമങ്ങളും ഏറ്റെടുത്തു. എന്നാല്‍ മണിക്കൂറുകള്‍ക്കകം താന്‍ ഉദ്ദേശിച്ചത് നാദിര്‍ഷയെ അല്ലെന്ന് വ്യക്തമാക്കി സംവിധായകന്‍ തന്നെ രംഗത്തെത്തി.സിനിമക്ക് ഈശോ എന്ന് പേരിട്ടാല്‍ എന്താണ് കുഴപ്പമെന്നും നാദിര്‍ഷ സഹൃദയനാണെന്നും ജൂഡ് മറുപടി പറഞ്ഞു.ഏതായാലും ജൂഡിന്റെ പോസ്റ്റ് വെള്ളിത്തിരയിലെ ചില വര്‍ഗീയ വാദികളെ കുറിച്ചാണെന്ന ചര്‍ച്ചകളില്‍ തന്നെയാണ് സോഷ്യല്‍മീഡിയ

Related Articles

Latest Articles