Friday, June 14, 2024
spot_img

നിപ്പയെ പ്രാർത്ഥിച്ച് ഓടിച്ച ഫാദറിന് കിട്ടിയത് എട്ടിന്റെ പണി

നമ്മളിപ്പോൾ ജീവിക്കുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ആണെങ്കിലും പ്രബുദ്ധകേരളത്തിലാണെങ്കിലും ഇപ്പോഴും പ്രാർത്ഥിച്ച് രോഗം ഭേദമാക്കും എന്ന് അവകാശപ്പെടുന്ന കള്ളക്കൂട്ടങ്ങൾക്ക് ഒരു കുറവുമില്ല. അതിന് ജാതിയോ മതമോ ഒന്നുമില്ല. എല്ലാ മതത്തിലും ഇങ്ങനെ ആളുകളെ പറ്റിച്ച് ജീവിച്ച് പോകുന്ന കുറേ കപടജീവികളുണ്ട്. അതിൽ പ്രമുഖനായിരുന്ന ഒരാളാണ് ഫാദർ മാത്യു നായ്ക്കാംപറമ്പിൽ. നിപ്പാ വൈറസ് കേരളത്തിൽ വീണ്ടും കണ്ടെത്തിയതോടെ ആകെ പെട്ടിരിക്കുകയാണ് ഈ ഫാദർ. അങ്ങേര് ചെറിയ പുള്ളിയൊന്നുമല്ല കേട്ടോ. മുൻപ് കുറേ വിവാദങ്ങളിൽ ഈ നായ്ക്കാംപറമ്പിൽ ചെന്ന് ചാടിയിട്ടുണ്ട്. സിസ്റ്റർ അഭയയെ ആരും കൊന്നതല്ല മറിച്ച് കള്ളനെ കണ്ട് പേടിച്ചോടിയപ്പോൾ കിണറ്റിൽ വീണ് മരിച്ചതാണ് എന്ന നായ്ക്കാമ്പറമ്പിലിന്റെ ഒരു പ്രസ്താവന വളരെയധികം വിവാദമായിരുന്നു. അത് അങ്ങേര് എങ്ങനെ അറിഞ്ഞു എന്നല്ലേ. അത് അഭയയുടെ ആത്മാവ് തന്നെ വെളിപ്പെടുത്തിയതാണത്രെ.

ഇപ്പോളിദ്ദേഹത്തെക്കുറിച്ച് പറയാൻ കാരണമുണ്ട്. നിപ്പ കേരളത്തിൽ വീണ്ടും കടന്നു വന്നതോടെ ഒളിവിൽ പോകേണ്ട അവസ്ഥയിലാണ് ഫാദർ മാത്യു നായ്ക്കാംപറമ്പിൽ.

കഴിഞ്ഞതവണ കോഴിക്കോട് നിപ്പ വൈറസ് റിപോർട്ട് ചെയ്യുകയും ആളുകൾ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ പ്രാർത്ഥിച്ച് നിപ്പയെ ഇവിടെ നിന്നും കെട്ടുകെട്ടിച്ച വിരുതനാണ് ഇയാൾ.

അത് അദ്ദേഹം തന്നെ ഉന്നയിച്ച അവകാശവാദമാണ്. നിപ്പാവൈറസിനെ കേരളത്തിൽ നിന്നും ഓടിക്കാനായത് ശാസ്ത്രജ്ഞന്മാർ കാരണമല്ല എന്നും താൻ പരിശുദ്ധാത്മാവിന്റെ നിർദേശത്താൽ വൈറസിനെ കുർബാനയിൽ അർപ്പിച്ച് പ്രാർത്ഥിച്ചതു കൊണ്ടാണ് എന്നുമാണ് ഇയാൾ പറഞ്ഞിരുന്നത്.

കണ്ണൂരിലെ പൈതൽമലയിൽ വച്ചു നടന്ന പ്രാർത്ഥനയിൽ ദൈവക് പ്രത്യക്ഷപ്പെടുകയും കുർബാനയിൽ നിപ വൈറസിനെതിരെ പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു എന്നും അങ്ങനെ തുടർന്ന് വന്ന രണ്ടു കുർബാനകളിൽ ഇവ്വിധം പ്രാർത്ഥന തുടർന്നിരുന്നു എന്നും അതിൽ പിന്നെ കേരളത്തിൽ നിപ വൈറസ് എന്ന് കേട്ടിട്ട് പോലുമില്ല എന്നാണ് ഫാദർ മാത്യു നായ്ക്കാംപറമ്പിൽ പറഞ്ഞിരുന്നത്.

ഇതൊക്കെ വിശ്വസിക്കാനും ഇവിടെ ആളുകൾ ഉണ്ട് എന്നതാണ് പ്രബുദ്ധകേരളത്തിന്റെ ദയനീയാവസ്ഥ.

പിന്നീട് കോവിഡ് വ്യാപിച്ചപ്പോൾ ധ്യാനകേന്ദ്രങ്ങൾ മൊത്തം അടച്ചുപൂട്ടുകയും ചെയ്ത സാഹചര്യത്തിൽ ധ്യാനഗുരുക്കന്മാരുടെയും ഇത്തരത്തിലുള്ള ആൾദൈവങ്ങളുടെയുക് ബിസിനസ്സ് ആകെ താറുമാറായി മാറിയ കാഴ്ചയാണ് കണ്ടത്. അങ്ങനെ എല്ലാം തകർന്നിരിക്കുമ്പോഴാണ് താൻ പ്രാർത്ഥിച്ച് കേരളത്തിൽ നിന്നും ഓടിച്ച നിപ്പ വീണ്ടും കേരളത്തിലേക്ക് കടന്നുവരുന്നത്.

അതിപ്പോൾ ഫാദർ മാത്യു നായ്ക്കാംപറമ്പിലിനെ കുരുക്കിലാക്കിയിരിക്കുകയാണ്. പ്രാർത്ഥിച്ച് കെട്ടുകെട്ടിച്ച നിപ്പ വീണ്ടും വന്നത് മൂലം നായ്ക്കാംപറമ്പിൽ ഒളിവിൽ പോയിരിക്കുകയാണ് എന്നാണ് സോഷ്യൽമീഡിയ പരിഹസിക്കുന്നത്‌.

Related Articles

Latest Articles