Wednesday, December 24, 2025

കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് നയങ്ങൾ ജനാധിപത്യത്തിനു ചേരില്ല

കേരളമൊഴികെ മറ്റൊരു സംസ്ഥാനവും തങ്ങൾ ഒരു സാമ്പത്തിക ദുരന്തത്തിലാണെന്ന് കരഞ്ഞുനിലവിളിക്കുന്നില്ല. എന്നിട്ടും കേരളം പറയുന്നത് കേരളത്തിന്റെ സാമ്പത്തിക ബാദ്ധ്യതകൾക്ക് കാരണം കേന്ദ്രമാണത്രേ..
എന്നിട്ട് ജനങ്ങൾ ഇതൊക്കെ വിശ്വസിക്കണമത്രേ..

കമ്യൂണിസം കുറേനാൾ ഭരിച്ചിട്ടുള്ള ഏതൊരു സംസ്ഥാനവും മുരടിച്ചിട്ടേ ഉള്ളൂ എന്നത് ഒരു ചരിത്ര സത്യമാണ്. കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് നയങ്ങൾ ജനാധിപത്യത്തിനു ചേരില്ല. ജനാധിപത്യവും സോഷ്യലിസ്റ്റ് നയങ്ങളും കൂട്ടിക്കുഴയ്ക്കുന്നിടം ശ്രീലങ്ക പോലാകും.

നമ്മൾ മലയാളികൾ ചെയ്ത ഒരു ഭാഗ്യം കമ്മിസുഡാപ്പികൾ ആഗ്രഹിക്കുന്നപോലെ “ഖേരളരാജ്യം” ആകാതെ നമ്മൾ ഇന്ത്യയിലാണെന്നുള്ളതാണ്. ശ്രീലങ്ക ആകില്ല. ശ്രീലങ്കയിൽ ജനങ്ങൾ പ്രസിഡന്റിന്റ് കൊട്ടാരം കയ്യേറുന്നതുകണ്ട് ഇന്ത്യയിലും മോദിയെ ഇതുപോലെ ജനങ്ങൾ കൈകാര്യം ചെയ്യും എന്ന് സ്വപ്നം കണ്ട സുഡുക്കൾ ഉണ്ട്. കയ്യടിക്കാൻ കമ്മികളും ഉണ്ടായിരുന്നു. പക്ഷേ കയേറ്റം കമ്യൂണിസ്റ്റുകളെ ആകും എന്നത് ഇവന്മാർക്ക് മനസ്സിലാകാത്തതാണോ എന്തോ..

 

Related Articles

Latest Articles