Monday, May 20, 2024
spot_img

കർണ്ണാടകയിൽ നടക്കുന്ന പേക്കൂത്തിൽ കോൺഗ്രസ്സ് സർക്കാർ വെറും നോക്കുകുത്തി |NIRMALA SEETHARAMAN

കർണ്ണാടക ഭരിക്കുന്ന കോൺഗ്രസ്സ് സർക്കാരിന്റെ കീഴിൽ ജനങ്ങൾ ഒരിക്കലും ഭദ്രമല്ലന്ന് വീണ്ടും തെളിഞ്ഞു കൊണ്ടിരിക്കുകയാണ് , അതിന് കുറെ ഉദാഹരണങ്ങൾ കർണ്ണാടകയിൽ ഇതിനുള്ളിൽ തന്നെ അരങ്ങേറി കഴിഞ്ഞു .ഇപ്പോൾ ബെലഗാവിയിൽ ദളിത് യുവതിയെ ആക്രമിച്ച് നഗ്നയാക്കി പരേഡ് നടത്തിയ സംഭവത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള കർണാടക സർക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ രംഗത്തെത്തിയിരിക്കുകയാണ് , കോൺഗ്രസ് ഭരണത്തിൽ എസ്‌സി-എസ്ടി വിഭാഗങ്ങൾക്ക് നീതി ലഭിക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്നും അവർ അവർ വ്യക്തമാക്കി.

സമൂഹമാധ്യമമായ എക്‌സിൽ ചെയ്ത ഒരു പോസ്റ്റിൽ സീതാരാമൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ജനങ്ങൾ ഏറ്റെടുത്തിരിക്കുന്നത് , കോൺഗ്രസിൽ നിന്നും പട്ടിക ജാതി പട്ടിക വർഗ്ഗക്കാർക്ക് ഒരു ന്യായവും കിട്ടില്ല. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും ഛത്തീസ്ഗഡിലും സമീപകാലം വരെ ദലിതർക്കെതിരായ ആവർത്തിച്ചുള്ള അതിക്രമങ്ങളുടെ അതേ ഗണത്തിൽ പെടുന്നതാണ് കർണാടകയിലെ ബെൽഗാവിയിലെ സമീപകാല സംഭവവും.

പിന്നാക്ക സമുദായങ്ങൾ ഈ പുണ്യ പുരാതന പാർട്ടിയുടെ വെറും വോട്ടുബാങ്ക് മാത്രമാണെന്നും ബഹുമാനപെട്ട ദളിത് സഹോദരങ്ങൾ മനസിലാക്കണം നിർമലാ സീതാരാമൻ കൂട്ടിച്ചേർത്തു.സംഭവവുമായി ബന്ധപ്പെട്ട് ബിജെപി അധ്യക്ഷൻ ജെപി നദ്ദ അഞ്ചംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ വന്നതിന് ശേഷം കൃത്യമായ ഇടവേളകളിൽ ഇത്തരം ഹീനമായ കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ടെന്നും സംഭവം രാജ്യത്തിനാകെ നാണക്കേടുണ്ടാക്കുന്നതെന്നും നദ്ദ കൂട്ടിച്ചേർത്തു

നദ്ദ രൂപീകരിച്ച സമിതിയിൽ ബിജെപിയുടെ വനിതാ എംപിമാരായ അപ്രജിത സാരംഗി, സുനിത ദുഗ്ഗൽ, ലോക്കറ്റ് ചാറ്റർജി, രഞ്ജീത കോലി, ആശാ ലക്ര എന്നിവർ ഉൾപ്പെടുന്നു. സംഭവസ്ഥലം സന്ദർശിച്ച് എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കർണാടകയിൽ, ഡിസംബർ 11 ന് ബെലഗാവിയിലെ വന്മുരി ഗ്രാമത്തിലാണ് രാജ്യത്തെ മൊത്തം നാണക്കേടിലാക്കിയ സംഭവം നടന്നത്. മറ്റൊരാളുമായി വിവാഹനിശ്ചയം നടത്താൻ പോകുന്ന ഒരു പെൺകുട്ടിയുമായി ഇവരുടെ മകൻ ഒളിച്ചോടിയതിനെ തുടർന്ന് രോഷാകുലരായ ചിലർസ്ത്രീയെ ആക്രമിക്കുകയും നഗ്നയായി പരേഡ് ചെയ്യുകയും വൈദ്യുതത്തൂണിൽ കെട്ടിയിടുകയും ചെയ്യുകയായിരുന്നു.

നിലവിൽ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്, കേസിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന മറ്റ് എട്ട് പേർക്കായി തിരച്ചിൽ തുടരുകയാണ്.സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻസംസ്ഥാന സർക്കാരിന് നോട്ടീസ് നൽകുകയും നാലാഴ്ചയ്ക്കകം റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഇത്രയും രംഗങ്ങൾ അരങ്ങേറുമ്പോഴും ,വെറും നോക്കുകുത്തിയായി നിൽക്കുകയാണ് കോൺഗ്രസ്സ് സർക്കാർ , ഇങ്ങനെയാണ് മുന്നോട് പോകാൻ ഉദ്ദേശിക്കുന്നത് എങ്കിൽ കോൺഗ്രസ്സ് സർക്കാർ രാജി വച്ച് പുറത്ത് പോകുന്നതായിരിക്കും എന്തുകൊണ്ടും നല്ലത്,

Related Articles

Latest Articles