Saturday, May 4, 2024
spot_img

ഓടുമ്പോൾ തന്നെ ചാർജാവുന്ന ഇലക്ട്രിക് വാഹനങ്ങൾ, വിപ്ലവം സൃഷ്ടിച്ച് നരേന്ദ്രമോദി സർക്കാർ

എണ്ണവില കുതിച്ചപ്പോഴാണ് രാജ്യത്ത് ജനം ഇലക്‌ട്രിക് വാഹനങ്ങളെ കുറിച്ച്‌ അമിതമായി ചിന്തിച്ച്‌ തുടങ്ങിയത്. ഇലക്‌ട്രിക് വാഹനങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളിലെല്ലാം വെല്ലുവിളിയായി കണക്കാക്കുന്നത് ചാര്‍ജ്ജിംഗ് പോയിന്റുകള്‍ രാജ്യത്ത് വിപുലീകരിക്കേണ്ട ആവശ്യത്തെ കുറിച്ചാണ്. എന്നാല്‍ ഇതിന് മറുവാദവുമായി എത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് വിവിധ ഇടങ്ങളിലായി ഇലക്‌ട്രിക് ഹൈവേകള്‍ നിര്‍മ്മിക്കുക എന്നതാണ് ഇതിനുള്ള പോം വഴി. വാഹനങ്ങള്‍ റോഡിലൂടെ സഞ്ചരിക്കുമ്ബോള്‍ തന്നെ ബാറ്ററികള്‍ ചാര്‍ജാക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയാണിത്. വഴിയില്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ നിര്‍ത്തിയിട്ട് ചാര്‍ജ് ചെയ്യുമ്ബോള്‍ യാത്രക്കാര്‍ക്കുണ്ടാവുന്ന സമയ നഷ്ടവും ഇതിലൂടെ പരിഹരിക്കാനാവും.

രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ നിന്നും രാജസ്ഥാനിലെ ജയ്പൂരിനെ ബന്ധിപ്പിക്കുന്ന 200 കിലോമീറ്റര്‍ നീളമുള്ള ഇലക്‌ട്രിക് ഹൈവേ നിര്‍മ്മിക്കുവാനാണ് ഇപ്പോള്‍ കേന്ദ്രം ആലോചിക്കുന്നത്. ഇത് സംബന്ധിച്ച ചില വിവരങ്ങള്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പങ്കുവച്ചു കഴിഞ്ഞു. ഇലക്‌ട്രിക് ഹൈവേ തന്റെ സ്വപ്ന പദ്ധതിയെന്നാണ് ഗഡ്കരി വിശേഷിപ്പിച്ചിട്ടുള്ളത്. ഫോസില്‍ ഇന്ധന അധിഷ്ഠിത ഓട്ടോമോട്ടീവ് മേഖലയെ ഇലക്‌ട്രിക് യുഗത്തിലേക്ക് മാറ്റുന്നതിന്റെ നട്ടെല്ലാവും ഇലക്‌ട്രിക് ഹൈവേകള്‍.

ഇലക്‌ട്രിക് ഹൈവേയില്‍ വാഹനങ്ങള്‍ സഞ്ചരിക്കുമ്ബോള്‍ റോഡിലുള്ള കേബുളുമായി വാഹനത്തിന്റെ ചാര്‍ജ് പോയിന്റ് ബന്ധിപ്പിച്ചാണ് ചാര്‍ജ് ചെയ്യുന്നത്. വിദേശ രാജ്യങ്ങളില്‍ ട്രക്കുകള്‍ക്കായുള്ള ഇത്തരം പാതകള്‍ നിലവില്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ റാഡിനരികില്‍ സ്ഥാപിച്ചിട്ടുള്ള ഇലക്‌ട്രോമാഗ്‌നെറ്റിക് സാങ്കേതികവിദ്യയിലൂടെ വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്ന ആധുനിക രീതിയാവും ഇലക്‌ട്രിക് ഹൈവേകളില്‍ കൂടുതല്‍ ഉപയോഗപ്രദമാവുക. നിലവില്‍ ജര്‍മ്മനിയിലും സ്വീഡനിലും ഇലക്‌ട്രിക് ഹൈവേകള്‍ ഉപയോഗത്തിലുണ്ട്. 2018ലാണ് സ്വീഡന്‍ ഇലക്‌ട്രിക് ഹൈവേകള്‍ തുറന്നത്. ഇതിലൂടെ ഇലക്‌ട്രിക് വാഹനങ്ങള്‍ കടന്ന് പോകുമ്ബോള്‍ ബാറ്ററികള്‍ ചാര്‍ജ്ജ് ആവാന്‍ കഴിയുന്നുമുണ്ട്.

ജര്‍മ്മനിയിലെ ആദ്യത്തെ ഇലക്‌ട്രിക് ഹൈവേ 2019ലാണ് പ്രവര്‍ത്തനക്ഷമമായത്. ഫ്രാങ്ക്ഫര്‍ട്ടിന്റെ തെക്ക് ഭാഗത്തായാണ് ഹൈവേ സ്ഥിതിചെയ്യുന്നത്. ഇന്ത്യയില്‍ ഇലക്‌ട്രിക് ഹൈവേ തന്റെ സ്വപ്നമാണെന്ന് പറയുമ്ബോഴും, സ്വപ്നം പൂര്‍ത്തീകരിക്കാനുള്ള ചര്‍ച്ചകള്‍ ഗഡ്കരി ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഒരു വിദേശ കമ്ബനിയുമായി ചര്‍ച്ച നടത്തി കഴിഞ്ഞു. ഇത് സ്വീഡിഷ് കമ്ബനിയാണെന്നാണ് ലഭ്യമാവുന്ന സൂചന. 2022 പകുതിയോടെ ഹൈവേയുടെ നിര്‍മ്മാണം ആരംഭിക്കുമെന്നാണ് കരുതുന്നത്.

നിലവിൽ സർദാർ പട്ടേലിന്റെ ഏകതാ പ്രതിമ സ്ഥിതി ചെയ്യുന്ന നർമദ ജില്ലയിലെ കെവാദിയ രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് വാഹന മേഖലയായായത്. 182 മീറ്റർ ഉയരമുള്ള പ്രതിമ സന്ദർശിക്കാൻ ആയിരക്കണക്കിന് സഞ്ചാരികളെത്തുന്ന കെവാദിയ ഗുജറാത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്. വാഹനങ്ങളിലെ അന്തരീക്ഷ മലിനീകരണം കുറയ്‌ക്കാനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഘട്ടം ഘട്ടമായി കെവാദിയ ഇലക്ട്രിക് വാഹനങ്ങൾ മാത്രമോടുന്ന നഗരമാക്കുമെന്ന് പ്രഖ്യാപിച്ചത്. സന്ദർശകരുമായി എത്തുന്ന ബസുകൾ ഇലക്ട്രിക് ആയിരിക്കണമെന്നതായിരുന്നു പ്രധാന നിബന്ധന. ഗുജറാത്തിലെ ഊർജ വികസന ഏജൻസി ഇക്കാര്യത്തിൽ സഹായം നൽകും. ഈ മേഖലയുടെ ചുമതലയിലുള്ള ടൂറിസം വകുപ്പിനാണ് ഇതിന്റെ മേൽനോട്ട ചുമതല വഹിക്കുന്നത്.

എന്തായാലും രാജ്യത്തെ ആദ്യ വൈദ്യുത ദേശീയപാത നിർമിക്കുക ഡൽഹിക്കും ജയ്പൂരിനുമിടയിലാവുമെന്ന സൂചന നൽകി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഢ്കരി. ഡൽഹി — ജയ്പൂർ വൈദ്യുത ഹൈവേ നിർമാണത്തിനായി വിദേശ കമ്പനിയുമായി ചർച്ചകൾ ആരംഭിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ഡൽഹി – ജയ്പൂരിനു പുറമെ നിർദിഷ്ട ഡൽഹി – മുംബൈ എക്സ്പ്രസ്‌വേയുടെ ഭാഗം വൈദ്യുത ഹൈവേയാക്കി മാറ്റാനും സ്വീഡനിൽ നിന്നുള്ള കമ്പനിയുമായി ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.

ദേശീയപാത നിർമാണത്തിനായി വിദേശ നിക്ഷേപം കണ്ടെത്താൻ ശ്രമം നടത്തുമെന്നു ഗഢ്കരി നേരത്തെ വ്യക്തമാക്കിയിരുന്നു. ഒപ്പം ഇന്ത്യയിൽ വൈദ്യുത ഹൈവേ നിർമിക്കാനായി യൂറോപ്യൻ യൂണിയനെ ക്ഷണിക്കുകയും ചെയ്തിരുന്നു. ആകെ 22 പുതിയ എക്സ്പ്രസ്‌വേകൾ നിർമിക്കാനാണു ലക്ഷ്യമിട്ടിരിക്കുന്നത്; ഇതിൽ ഏഴെണ്ണത്തിന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചതായും ഗഢ്കരി അറിയിച്ചു.

ഡൽഹിക്കും ജയ്പൂരിനുമിടയിൽ വൈദ്യുത ദേശീയപാത നിർമിക്കുകയെന്നതു തന്റെ സ്വപ്നാണെന്നു ഗഢ്കരി വെളിപ്പെടുത്തി. നിലവിൽ ആലോചനാഘട്ടത്തിലുള്ള പദ്ധതിക്കായി വിദേശ കമ്പനിയുമായി ചർച്ചകളും നടക്കുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. ഗതാഗത മേഖലയിൽ പെട്രോൾ, ഡീസൽ ഉപയോഗം ഒഴിവാക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുഗതാഗത മേഖലയിലെ ബസ്സുകളെയും ചരക്കു നീക്കത്തിനുള്ള ട്രക്കുകളെയുമൊക്കെ വൈദ്യുത വാഹനങ്ങളാക്കി മാറ്റാനാണു പദ്ധതിയെന്നും ഗഢ്കരി അറിയിച്ചു.

നിർദിഷ്ട മുംബൈ – ഡൽഹി എക്സ്പ്രസ്വേയുടെ നിർമാണപുരോഗതിയും ഗഢ്കരി വെളിപ്പെടുത്തി; ഇരുനഗരങ്ങൾക്കുമിടയിലെ യാത്രാസമയം പകുതിയായി കുറയ്ക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. നിലവിൽ റോഡ് മാർഗമുള്ള മുംബൈ–ഡൽഹി യാത്രയ്ക്ക് 24 മണിക്കൂർ വേണ്ടിവരുന്നത് 12 മണിക്കൂറായി കുറയ്ക്കാൻ ഈ എക്സ്പ്രസ്വേയ്ക്കു സാധിക്കുമെന്നാണു പ്രതീക്ഷ. അതുപോലെ ഡൽഹി – ജയ്പൂർ യാത്ര രണ്ടു മണിക്കൂർ സാധ്യമാക്കാനും ലക്ഷ്യമിട്ടിട്ടുണ്ടെന്ന് ഗഢ്കരി വെളിപ്പെടുത്തി.
ഡൽഹിക്കും ജയ്പൂരിനുമിടയിലെ യാത്രാസമയം വരുന്ന മാർച്ചോടെ തന്നെ കുറയ്ക്കാനാവുമെന്നാണു ദേശീയപാത അതോറിട്ടി(എൻ എച്ച് എ ഐ)യുടെ പ്രതീക്ഷ. നിർമാണം പുരോഗമിക്കുന്ന സോനയിലെ മേൽപ്പാതയും ഡൽഹി — മുംബൈ എക്സ്പ്രസ്വേയിലെ സോന — ദൗസ ഭാഗവും പൂർത്തിയാവുന്നതോടെ സിഗ്നലുകൾ ഒഴിവായി യാത്രാവേഗം വർധിക്കുമെന്നാണ് അതോറിട്ടിയുടെ കണക്കുകൂട്ടൽ. എന്തായാലും മോഡി വിരുദ്ധർ അദ്ദേഹത്തിനതിരെ വിമർശനങ്ങൾ ഉയർത്തുകയും പുഛിക്കുകയും ഒക്കെ ചെയ്തുകൊള്ളൂ … അദ്ദേഹം രാജ്യത്തിന്റെ വികസനത്തിനായി അക്ഷീണം പ്രയത്നിക്കുകയാണ്…

Related Articles

Latest Articles