nitheesh-kmar
പട്‌ന: രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ ബിഹാറിൽ ആർജെഡിയുമായി ചേർന്ന് പുതിയ സർക്കാർ നിർമ്മിക്കാനൊരുങ്ങി ജെഡിയു നേതാവ് നിതീഷ് കുമാർ. ഇന്ന് വീണ്ടും അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രസിജ്ഞ ചെയ്യും. തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും. സ്പീക്കർ സ്ഥാനം കോൺഗ്രസിന് നൽകുമെന്നാണ് പുറത്ത് വരുന്ന വിവരം.
ബിജെപിയുമായുള്ള സഖ്യം ഇല്ലാതാക്കിയതിന്ശേഷമാണ് നിതീഷ്‌കുമാർ ആർജെഡിയുമായി ചേർന്നത്. എൻഡിഎ സഖ്യം ഉപേക്ഷിക്കാൻ തീരുമാനിച്ചതായി ഇന്നലെ വൈകീട്ടാണ് നിതീഷ് കുമാർ പറഞ്ഞത്. ഗവർണറെ സന്ദർശിച്ച് രാജിക്കത്ത് നൽകിയശേഷം ആർജെഡി നേതാവായ തേജസ്വി യാദവിനെയും മറ്റ് കോൺഗ്രസ് നേതാക്കളെയും കണ്ടു. തുടർന്ന് വീണ്ടും ഗവർണറുടെ വസതിയിൽ എത്തി പുതിയ മന്ത്രിസഭ രൂപീകരിക്കാനുള്ള നീക്കങ്ങൾ നടത്തി. പുതിയ മന്ത്രിസഭയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
എന്നാൽ, ബീഹാറിൽ ജനങ്ങളെ വഞ്ചിച്ച നിതീഷിന് മാപ്പില്ലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. 2015ൽ ആർജെഡിയുമായും കോൺഗ്രസുമായും ചേർന്ന് സർക്കാർ രൂപീകരിക്കാൻ വേണ്ടി നിതീഷ് കുമാർ ബിജെപിയുമായുള്ള നീണ്ടകാലത്തെ സഖ്യം അവസാനിപ്പിച്ചിരുന്നു. തുടർന്ന് 2017 ൽ വീണ്ടും ബിജെപിയിലേക്ക് മടങ്ങി.
അഴിമതിക്കാരനായ തേജസ്വി യാദവ് എന്നായിരുന്നു ആരോപണം. ആർജെഡി ഭരണം ബീഹാറിനെ ഇല്ലാതാക്കിയെന്നാണ് നിതീഷ് കുമാർ പറഞ്ഞത്. എന്നാൽ ഇപ്പോൾ എൻഡിഎ സഖ്യം വീണ്ടുമുപേക്ഷിച്ച് അഴിമതിക്കാരെന്ന് വിളിച്ചിരുന്ന ആർജെഡിക്കൊപ്പം ചേർന്ന് പുതിയ സർക്കാർ രൂപീകരിക്കുകയാണ് നിതീഷ് കുമാർ.
ദില്ലി : ഇലക്ഷന്‍ കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…