Tuesday, September 29, 2026

ജയരാജനും,ജലീലും കോടതിയിൽ നേരിട്ട് എത്തിയേ പറ്റൂ; കയ്യാങ്കളി കളിയല്ല

കൊച്ചി : നിയമസഭാ കയ്യാങ്കളി കേസില്‍ സര്‍ക്കാരിന് തിരിച്ചടി. വിചാരണ കോടതി നടപടിക്ക് സ്റ്റേ ഇല്ല. മന്ത്രിമാര്‍ ഹാജരാകുന്നത് സ്റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്‍റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. മന്ത്രിമാരായ ഇ.പി ജയരാജനും കെ.ടി ജലീലും നാളെ വിചാരണ കോടതിയില്‍ ഹാജരാകണം.

പൊതുമുതൽ നശിപ്പിച്ചത് അടക്കമുള്ള കേസാണ് ഇരുവര്‍ക്കും എതിരെ ഉള്ളത്. കേസ് അടുത്ത ചൊവ്വാഴ്ച പരിഗണിക്കും. 2015 ൽ കെ.എം.മാണിയുടെ ബജറ്റ് പ്രസംഗം തടസ്സപ്പെടുത്തുന്നതിനിടെയുണ്ടായ കയ്യാങ്കളിയിൽ രണ്ടരലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്നായിരുന്നു കേസ്. മന്ത്രിമാരായ ഇപി ജയരാജൻ കെടി ജലീൽ , വി.ശിവൻകുട്ടി അടക്കം ആറ് ഇടതുനേതാക്കളാണ് കേസിലെ പ്രതികള്‍.

Related Articles

Latest Articles