Tuesday, October 20, 2026

എൻഎം വിജയൻ്റെ ആത്മഹത്യ! ഐസി ബാലകൃഷ്ണന്റെ വീട്ടിൽ പരിശോധന നടത്തി പോലീസ്; എംഎൽഎയെ നാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടേക്കും

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഐസി ബാലകൃഷ്ണന്റെ വീട്ടിൽ പരിശോധന നടത്തി പോലീസ്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അന്വേഷണസംഘം പരിശോധന നടത്തിയത്. പൊലീസ് എംഎൽഎയുടെ വീട്ടിലെ ചില രേഖകൾ പരിശോധിച്ചു. ഐസി ബാലകൃഷ്ണനുമായാണ് അന്വേഷണസംഘം ബത്തേരിയിലെ വീട്ടിലെത്തിയത്.

അതേസമയം, വീട്ടിൽനിന്ന് രേഖകൾ ഒന്നും എടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. നാളെ എംഎൽഎയെ അറസ്റ്റ് ചെയ്യാനാണ് സാധ്യത. മുൻകൂർ ജാമ്യം ഉള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടും.കേസിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎ ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍, കെ.കെ.ഗോപിനാഥന്‍ എന്നിവര്‍ക്കാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നത്. കല്‍പ്പറ്റ സെഷന്‍സ് കോടതിയുടേതാണ് നടപടി. ചോദ്യം ചെയ്യലിനായി അന്വേഷണ ഏജന്‍സിക്ക് മുമ്പാകെ ഹാജരാകണം. സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ നിബന്ധനകളോടെയാണ് മുന്‍കൂര്‍ ജാമ്യം.

വിജയനും മകന്‍ ജിജേഷും ആത്മഹത്യ ചെയ്ത കേസിലാണ് ഐ.സി. ബാലകൃഷ്ണന്‍, എന്‍.ഡി. അപ്പച്ചന്‍, ഡി.സി.സി. മുന്‍ ട്രഷറര്‍ കെ.കെ. ഗോപിനാഥ്, തുടങ്ങിയവരെ പ്രതികളാക്കി പോലീസ് കേസെടുത്തത്. കെ.പി.സി.സി. പ്രസിഡന്റിന് നല്‍കാന്‍ വിജയന്‍ എഴുതിയ കത്തില്‍ ഇവരുടെ പേരുകള്‍ പരാമര്‍ശിച്ചിരുന്നുവെന്നാണ് പറയുന്നത്.

Related Articles

Latest Articles