Saturday, May 4, 2024
spot_img

പൂച്ചെണ്ടും വേണ്ട ,പൊന്നാടയും വേണ്ട, ഗാര്‍ഡ് ഓഫ് ഓണറും വേണ്ട; ഇനിമുതൽ സര്‍ക്കാര്‍ പരിപാടികളില്‍ പൂക്കള്‍ക്കു പകരം കന്നഡ പുസ്തകം നല്‍കണമെന്ന് ബസവരാജ് ബൊമ്മെ‍

ബംഗളൂരു:ഇനി മുതൽ സര്‍ക്കാര്‍ പരിപാടികളില്‍ പൂച്ചെണ്ടും പൊന്നാടയും വേണ്ടെന്നു കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. വിമാനത്താവളത്തിലും പൊതുയിടങ്ങളിലും തനിക്കും മന്ത്രിമാര്‍ക്കും പൊലീസിന്റെ ഗാര്‍ഡ് ഒഫ് ഓണര്‍ വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്.

പൂക്കള്‍ക്കു പകരം കന്നഡ പുസ്തകം നല്‍കാനാണു മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നിര്‍ദേശം. അതേസമയം മാലയും പൊന്നാടയും പഴങ്ങളുമൊക്കെ നല്‍കുന്നതു പാഴ്‌ച്ചെലവാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മാത്രമല്ല ഓരോ തവണയും ജില്ലാ സന്ദര്‍ശനം നടത്തുമ്പോൾ ഗാര്‍ഡ് ഒഫ് ഓണര്‍ നല്‍കേണ്ടതില്ല. ഇക്കാര്യത്തില്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുമെന്നും ബൊമ്മെ അറിയിച്ചു. അതേസമയം, മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരേ പൂക്കച്ചവടക്കാരും കൃഷിക്കാരും രംഗത്തെത്തിയിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles