തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഹെലികോപ്റ്റർ വീണ്ടും വാടകക്കെടുക്കാൻ സർക്കാർ തീരുമാനം. ഹെലികോപ്ടർ വാടകക്ക് നൽകിയിരുന്ന കമ്പനിയുമായുള്ള കരാർ ഏപ്രിലിൽ അവസാനിച്ചിരുന്നു. വീണ്ടും ഹെലികോപ്ടറിനായി ടെണ്ടർ വിളിക്കാൻ സർക്കാർ ഉത്തരവിറക്കി. 22 കോടി രൂപ പാഴാക്കിയെന്ന ആക്ഷേപം നിലനില്ക്കെയാണ് പുതിയ ടെന്ഡര്.
പ്രതിമാസം ഒരു കോടി 70 ലക്ഷം രൂപയാണ് സംസ്ഥാന സര്ക്കാര് വാടകയ്ക്ക് എടുത്ത ഹെലികോപ്ടറിന് നല്കിവന്നിരുന്നത്. പിന്നീട് കരാര് തുടരേണ്ടതില്ലെന്ന വിലയിരുത്തലിനെ തുടര്ന്നാണ് ഹെലികോപ്ടര് തിരികെക്കൊണ്ടുപോയത്. ടെണ്ടറും മാനദണ്ഡങ്ങളുമെല്ലാം കാറ്റിൽപ്പറത്തി പവൻ ഹൻസ് എന്ന കമ്പനിക്ക് ഹെലികോപ്റ്റർ പറത്താൻ അനുമതി നൽകിയത് വൻ വിവാദമായിരുന്നു. മാവോയിസ്റ്റ് ഭീഷണി നേരിടാനായുള്ള പരിശീലനത്തിന് ഇരട്ട എഞ്ചിനുള്ള ഹെലികോപ്റ്റർ പറന്നുവെങ്കിലും പരാജയപ്പെട്ടു. പെട്ടിമുടിയിൽ ഉള്പ്പെടെ പ്രകൃതി ദുരന്തങ്ങളുണ്ടായപ്പോഴും ഹെലികോപ്പ്റ്റർ ഉപയോഗിക്കാനായില്ല.
ദില്ലി : ഇലക്ഷന് കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്ഡക്സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്ക്കാര് വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില് രാജ്യത്തിന് ആശംസകള് നേര്ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്ഭിണിയായ മാധ്യമപ്രവര്ത്തകയെ കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…