Wednesday, January 7, 2026

വേനൽ ശക്തമാകുന്നതിനെ തുടർന്ന് വൈദ്യുതി പ്രതിസന്ധിക്ക് സാധ്യത; ‘ലോഡ് ഷെഡിംഗ് പാടില്ല’, സംസ്ഥാനങ്ങൾക്ക് നിർദ്ദേശവുമായി കേന്ദ്രം

വേനൽ കടുത്തതോടെ അടുത്ത രണ്ട് മാസത്തേക്ക് രാജ്യത്തെ വൈദ്യുതി പ്രതിസന്ധിക്ക് സാധ്യതയുണ്ടെങ്കിലും ഒരു സംസ്ഥാനത്തും ലോഡ് ഷെഡ്ഡിംഗ് പാടില്ലെന്ന് കേന്ദ്രസർക്കാർ നിർദേശം നൽകി. ഇതിനായി വൈദ്യുതി നിയമത്തിലെ 11-ാം വകുപ്പ് പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുത നിലയങ്ങൾ പൂർണ ശേഷിയിൽ പ്രവർത്തിക്കണമെന്നും . എല്ലാ പ്ലാന്റുകളും ആവശ്യത്തിന് കൽക്കരി സംഭരിച്ചിരിക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചു. കൽക്കരി കൊണ്ടുപോകാനുള്ള റെയിൽവേ റേക്കുകൾക്ക് ദൗർലഭ്യം ഉണ്ടാകരുതെന്നും ഇന്ത്യൻ റയിൽവെയോട്‌ നിർദേശിച്ചിട്ടുണ്ട്. വൈദ്യുതി ആവശ്യം വീണ്ടും വർദ്ധിച്ചാൽ എൻടിപിസിയുടെ ഗ്യാസ് പ്ലാന്റുകൾ ഉപയോഗിക്കണമെന്നും കേന്ദ്രം നിർദേശിച്ചു.

Related Articles

Latest Articles