Monday, May 20, 2024
spot_img

പൊറോട്ടയും മുട്ടക്കറിയും കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി;വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തൃത്താല: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.ആനക്കര സ്വദേശി ജാനകി(68)യാണ് മരിച്ചത്.പാലക്കാട് തൃത്താലയിൽ ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.

രാവിലെ പൊറോട്ടയും മുട്ടക്കറിയും കഴിച്ചുകൊണ്ടിരിക്കവേ ഭക്ഷണം തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ ശ്വാസതടസം അനുഭവപ്പെട്ട് ജാനകിക്ക് ദേഹാസ്വസ്ഥ്യം ഉണ്ടാവുകയായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. ഉടൻ തന്നെ വീട്ടുകാര്‍ ജാനകിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Latest Articles