Friday, September 25, 2026

സ്റ്റേഷനില്‍ ലോക്കപ് ഇല്ല; അറസ്റ്റിലായ പ്രതികളിൽ ഒരാള്‍ ചാടിപ്പോയി

കൊല്ലത്ത് കഞ്ചാവ് വില്‍പന നടത്തുന്നവരാണെന്ന് ആരോപിച്ചതിന്റെ പേരില്‍ ഗൃഹനാഥനെ വീട്ടില്‍ കയറി വെട്ടുകയും വീട് അടിച്ചു തകര്‍ക്കുകയും ചെയ്ത കേസില്‍ ഒളിവില്‍പോയ പ്രതികളായ സഹോദരങ്ങളെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. നിരണം കൊമ്ബങ്കരി ആശാന്‍കുടി പുതുവേല്‍ വീട്ടില്‍ സജിത്ത് (26), സജന്‍ (28) എന്നിവരാണ് പിടിയിലായത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയായ സജന്‍ പോലീസ് സ്റ്റേഷനില്‍ നിന്നു കളഞ്ഞു.

ഇന്നലെ വൈകിട്ട് 7മണിയോടെയാണ് സംഭവം നടന്നത്. മൂത്രശങ്കയുണ്ടെന്ന് പോലീസിനെ ഇയാള്‍ ധരിപ്പിച്ചു പോലീസുകാര്‍ ഇയാളെ പുറത്തു കൊണ്ടുവന്നപ്പോഴായിരുന്നു പിടിയില്‍ നിന്നു ചാടിപ്പോയത്. പ്രതിക്കുവേണ്ടി തിരിച്ചില്‍ തുടരുന്നു. ഈ സ്റ്റേഷനില്‍ ലോക്കപ് ഇല്ല.

Related Articles

Latest Articles