ഡെറാഡൂണ്‍: സര്‍ക്കാര്‍ ജീവനക്കാരി മൂന്നാമതും ഗര്‍ഭിണിയാല്‍ പ്രസവാവധി അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി ഉത്തരവ്. ഉത്തരാഖണ്ഡ് ഹൈക്കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് രമേഷ് രംഗനാഥന്‍, ജസ്റ്റിസ് അലോക് കുമാര്‍ വര്‍മ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്.
മൂന്നാമതും ഗര്‍ഭിണിയാകുന്നവര്‍ക്ക് പ്രസവാവധി അനുവദിക്കുകയില്ലെന്ന സര്‍ക്കാര്‍ നയത്തെ ചോദ്യംചെയ്ത് ഹല്‍ദ്വാനി സ്വദേശിനി ഊര്‍മിള മാസിഹ് എന്ന നഴ്‌സ് സമര്‍പ്പിച്ച ഹര്‍ജിയിയില്‍, ജീവനക്കാരിക്ക് അവധി അനുവദിക്കണമെന്ന് സിംഗിള്‍ ബെഞ്ച് ജൂലൈയില്‍ ഉത്തരവിട്ടിരുന്നു. ഈ വിധി ചോദ്യം ചെയ്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ്.
സര്‍ക്കാര്‍ തീരുമാനം ഭരണഘടനയുടെ 42ാം അനുച്ഛേദനത്തിന്‍റെയും മാതൃത്വ ആനുകൂല്യനിയമത്തിന്‍റെ 27-ാം വകുപ്പിന്‍റെയും ലംഘനമാണെന്നായിരുന്നു ഹര്‍ജിക്കാരിയുടെ വാദം. എന്നാല്‍ ഹര്‍ജിക്കാരിക്കു രണ്ടുകുട്ടികളുണ്ടെന്നും മൂന്നാമതും പ്രസവാവധി അനുവദിക്കാനാവില്ലെന്നും, സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യംചെയ്ത് സര്‍ക്കാര്‍ നല്‍കിയ പ്രത്യേകഹര്‍ജിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…
ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…
അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…
എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…