Wednesday, September 23, 2026

ഇനി ഒടിയാൻ എല്ലുകൾ ബാക്കിയില്ല ! മൊജ്തബയുടെ യഥാർത്ഥ ചിത്രം പുറത്ത്

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനിയുടെ മരണത്തിന് പിന്നാലെ അധികാരമേറ്റെടുത്ത മകൻ മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയെയും ഭരണപാടവത്തെയും കുറിച്ചുള്ള ചർച്ചകൾ ആഗോളതലത്തിൽ സജീവമാകുകയാണ്. യുദ്ധത്തിന്റെ ആദ്യദിനങ്ങളിൽ ടെഹ്‌റാനിലെ അതീവ സുരക്ഷിതമായ കോമ്പൗണ്ടിൽ നടന്ന വ്യോമാക്രമണത്തിൽ മോജ്തബയ്ക്ക് ഗുരുതരമായി പരിക്കേറ്റുവെന്നാണ് പുറത്തുവരുന്ന പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്. മുഖത്തിന് രൂപമാറ്റം സംഭവിക്കുകയും കാലുകൾക്ക് ഗുരുതരമായ ക്ഷതമേൽക്കുകയും ചെയ്ത മോജ്തബ നിലവിൽ രഹസ്യകേന്ദ്രത്തിൽ ചികിത്സയിലാണ്. ഈ ആക്രമണത്തിൽ പിതാവും മുൻഗാമിയുമായ അലി ഖമേനിയും കുടുംബത്തിലെ മറ്റ് അംഗങ്ങളും കൊല്ലപ്പെട്ടത് ഇറാന്റെ അധികാര കേന്ദ്രങ്ങളിൽ വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. #mojtabakhamenei #iran #geopolitics #middleeast #succession #tehran #iranpolitics #globalnews #defense #intelligence #middleeastcrisis #worldpolitics

Related Articles

Latest Articles