Saturday, January 10, 2026

ശബരിമല തീർത്ഥാടനം; പമ്പയില്‍ ഇത്തവണയും വാഹന പാര്‍ക്കിങ് സൗകര്യമുണ്ടാകില്ല

ശബരിമല തീർത്ഥാടന കാലത്തോട് അനുബന്ധിച്ച് ഇത്തവണയും പമ്പയിൽ വാഹന പാർക്കിങ്ങ് ഉണ്ടാവില്ല. കഴിഞ്ഞ തവണത്തെപ്പോലെ നിലയ്ക്കലാകും വാഹനങ്ങൾ പാർക്ക് ചെയ്യുക.

അതെ സമയം ശബരിമലയുടെ പ്രധാന ഇടത്താവളമായ നിലയ്ക്കലിൽ വേണ്ടത്ര പാർക്കിങ്ങ് സൗകര്യം ഒരുക്കിയിട്ടില്ല. കഴിഞ്ഞ തീർത്ഥാടന കാലത്ത് നിലയ്ക്കലിൽ മാത്രം ഒരു ലക്ഷം വാഹനങ്ങൾ എത്തിയെന്നാണ് കണക്ക്.

നിലവിലെ സാഹചര്യത്തിൽ 10,000 വാഹനം മാത്രമാണ് നിലയ്ക്കലിൽ ഒരു സമയം പാർക്ക് ചെയ്യാൻ കഴിയുക. കൂടുതൽ പാർക്കിങ്ങ് സൗകര്യം ദേവസ്വം ബോർഡ് ഒരുക്കാത്ത സാഹചര്യത്തിൽ പാർക്കിങ്ങ് ഒരുക്കാൻ സർക്കാർ ജില്ലാ ഭരണകൂടത്തെ ചുമതലപ്പെടുത്തി. നിലവിലെ സാഹചര്യത്തിൽ 2000 വാഹനങ്ങൾ കൂടി പാർക്ക് ചെയ്യാനുള്ള നടപടികളാണ് ജില്ലാ ഭരണകൂടം ആരംഭിച്ചിട്ടുള്ളത്.

Related Articles

Latest Articles