Saturday, April 20, 2024
spot_img

പാര്‍ശ്വഫലങ്ങള്‍ക്ക് പരിരക്ഷ നല്‍കില്ല; ഫൈസര്‍,മൊഡേണ വാക്‌സിനുകള്‍ വേണ്ടെന്ന് കേന്ദ്രം


ദല്‍ഹി: ഇന്ത്യയില്‍ വാക്‌സിന്‍ ക്ഷാമമില്ലെന്ന് റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ ഫൈസര്‍,മൊഡോണ വാക്‌സിനുകള്‍ സര്‍ക്കാര്‍ വാങ്ങിയേക്കില്ലെന്നാണ് വിവരം.കൂടുതല്‍ താങ്ങാവുന്നതും സംഭരിക്കാവുന്നതുമായ വാക്‌സിനുകളുടെ ആഭ്യന്തര ഉല്‍പ്പാദനം കുതിച്ചുയര്‍ന്നിട്ടുണഅട്. ഈ സാഹചര്യത്തിലാണ് ഫൈസറും മൊഡേണയും വാങ്ങേണ്ടതില്ലെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ എത്തിയത്.

കേന്ദ്രആരോഗ്യമന്ത്രാലയത്തിലെ വൃത്തങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്.അതേസമയം വാക്‌സിന്‍ ഡോസുകളില്‍ എന്തെങ്കിലും വിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ നിയമപരിരക്ഷ നല്‍കണമെന്ന ഫൈസറിന്റെ ആവശ്യവും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇവ്വിധത്തിലുള്ള സംരക്ഷണം ഒരു കമ്പനിക്കും ഇതുവരെ നല്‍കിയിട്ടുമില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിക്കുന്നു.

കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്ന സാഹചര്യത്തിലല്‍ വാക്‌സിന്‍ ആവശ്യവും ഉയര്‍ന്നിരുന്നു.എന്നാല്‍ ഈ സാഹചര്യം മാറിയിട്ടുണ്ട്. ഇത്തരം വാക്‌സിനുകളുടെ വിലയും കൂടുതലാണ്. പിന്നെ എന്തിനാണ് അവരുടെ ഉപാധികള്‍ രാജ്യം അംഗീകരിക്കുന്നതെന്നാണ് ആരോഗ്യമന്ത്രാലയം ചോദിക്കുന്നത്. അതേസമയം ഫൈസര്‍ ,മൊഡേണ്‍ വാക്‌സിനുകള്‍ക്ക് റഗുലേറ്ററി ക്ലിയറന്‍സിന് ശേഷം സ്വകാര്യ ടൈ അപ്പുകള്‍ സാധ്യമാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

Related Articles

Latest Articles