Friday, May 3, 2024
spot_img

ഷര്‍ട്ടിടാതെ ഹോട്ട്‌ലുക്കില്‍ രണ്‍വീര്‍; ചൂടുപിടിച്ച് ബോളിവുഡ്

ഔട്ട് ഓഫ് ദി ബോക്‌സ് ലുക്കുകളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് ബോളിവുഡ് താരം രണ്‍വീര്‍ സിങ്. ഷര്‍ട്ട് ഇടാതെ തന്റെ ബോഡി പ്രദര്‍ശിപ്പിച്ചുള്ള താരത്തിന്റെ ഫോട്ടോ കണ്ട് അദ്ദേഹത്തിന്റെ ആരാധകര്‍ അന്തംവിട്ടിരിക്കുകയാണ്.

ബോളിവുഡ് സെലിബ്രിറ്റികളായ ഹുമ ഖുറേഷി,ടൈഗര്‍ ഷ്രോഫ് ,അനില്‍ കപൂര്‍ എന്നീ പ്രമുഖ താരങ്ങളൊക്കെ രണ്‍വീറിന്റെ ലുക്കില്‍ അതിയശപ്പെട്ടിരിക്കുകയാണ്.

https://www.instagram.com/p/CUC1lTABMUK/

മസിലു പെരുപ്പിച്ചുള്ള രണ്‍വീറിന്റെ നില്‍പ്പ് ബോളിവുഡിനെ തീപിടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തന്റെ ഷര്‍ട്ടിടാതെയുള്ള ഹോട്ട് ലുക്ക് പങ്കുവെച്ചത്.

സ്ത്രീ ആരാധകരുടെ കാര്യത്തില്‍ രണ്‍വീറിനെ വെല്ലാന്‍ മറ്റു താരങ്ങള്‍ക്ക് ആകില്ലെന്നാണ് മറ്റൊരു അഭിപ്രായം. എന്തായാലും സഹതാരങ്ങള്‍ക്കൊക്കെ രണ്‍വീറിന്റെ ബോഡി ഫിറ്റ് ഒരു വെല്ലുവിളിയാകുകയാണ്.

Related Articles

Latest Articles