തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഏഴു ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ഏപ്രിൽ 11 മുതൽ മെയ് 19 വരെയാണ് തിരഞ്ഞെടുപ്പ്. കേരളത്തിൽ ഏപ്രിൽ 23നാണ് തിരഞ്ഞെടുപ്പ്. മെയ് 23 നാണു ഫല പ്രഖ്യാപനം. ഒറ്റ ഘട്ടമായിട്ടായിരിക്കും കേരളത്തിൽ വോട്ടെടുപ്പ്. അഞ്ചു ഘട്ടങ്ങളിലായാണ് ജമ്മു കാശ്മീരിൽ തെരെഞ്ഞെടുപ്പ് നടക്കുക.

രാജ്യത്താകെ 90 കോടി വോട്ടർമാരാണുള്ളത്.. ആകെ 8.4 പുതിയ വോട്ടർമാർ ഉണ്ട്.. ക്രിമിനൽ കേസുള്ള സ്ഥാനാർഥികൾക്ക് പ്രേത്യേക മാനദണ്ഡം ഏർപ്പെടുത്തി.. കേസിന്റെ വിവരങ്ങൾ പത്ര പരസ്യം നൽകി കമ്മീഷനെ അറിയിക്കണം. വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷക്കായി പ്രേത്യേക സംവിധാനവും ഏർപ്പെടുത്തി.. വോട്ടർമാർക്ക് പരാതികൾ അറിയിക്കാൻ പ്രേത്യേക മൊബൈൽ ആപ്പും നിലവിൽ വന്നു. സമൂഹ മാധ്യമ ചിലവും തെരെഞ്ഞെടുപ്പ് ചിലവിൽ ഉൾപ്പെടും.