Tuesday, October 20, 2026

രത്തന്റെ പിൻഗാമിയായി നോയൽ ! ടാറ്റ ട്രസ്റ്റ് ചെയർമാനായി നോയൽ ടാറ്റയെ തെരഞ്ഞെടുത്തു

മുംബെെ: ടാറ്റ ​ട്രസ്റ്റിൻ്റെ ചെയർമാനായി നോയൽ ടാറ്റയെ തെരഞ്ഞെടുത്തു. ഇന്ന് മുംബൈയിൽ വച്ച് ചേർന്ന ടാറ്റ ട്രസ്റ്റിന്റെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.രത്തൻ ടാറ്റയുടെ അർധസഹോദരനാണ് 67 കാരനായ നോയൽ ടാറ്റ. സർ ദോരാബ്ജി ട്രസ്റ്റിലും ശ്രീ രത്തൻ ടാറ്റ ട്രസ്റ്റിലും അംഗമാണ് നിലവിൽ നോയൽ ടാറ്റ. ടാറ്റ ട്രസ്റ്റിൻ്റെ കുടക്കീഴിലുള്ള സ്ഥാപനങ്ങളാണ് ഇവ രണ്ടും. സർ ദോരാബ്ജി ട്രസ്റ്റിനും ശ്രീ രത്തൻ ടാറ്റ ട്രസ്റ്റിനുമായി 66 ശതമാനം ഓഹരി പങ്കാളിത്തമാണ് ടാറ്റ സൺസിലുള്ളത്.

തന്റെ കാലത്തിന് ശേഷം ടാറ്റ ട്രസ്റ്റുകളുടെ നേതൃത്വം ആർക്കായിരിക്കുമെന്ന് രത്തൻ ടാറ്റ പ്രഖ്യാപിച്ചിരുന്നില്ല. ഇത് ടാറ്റയുടെ വിയോഗത്തിന് ശേഷം ട്രസ്റ്റുകളുടെ ഭാവി ഭരണത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് കാരണമായി. ഇതേ തുടർന്ന് മുംബൈയിൽ ഇന്ന് ടാറ്റ ട്രസ്റ്റിൻറെ ബോർഡ് യോഗം ചേർന്നത്. 13 ട്രസ്റ്റിമാര്‍ ചേര്‍ന്നതാണ് ബോര്‍ഡ്.

രത്തൻ ടാറ്റയുടെ പിതാവ് നവൽ ടാറ്റ രണ്ടാമത് വിവാഹം ചെയ്ത സിമോനിൻ്റെ മകനാണ് 67കാരനായ നോയൽ ടാറ്റ. 40 വർഷമായി ടാറ്റയുടെ ഭാഗമായ അദ്ദേഹം നിലവിൽ ട്രെൻ്റ്, വോൾട്ടാസ്, ടാറ്റ ഇൻ്റർനാഷണൽ, ടാറ്റ ഇൻവെസ്റ്റ്‌മെൻ്റ് കോർപ്പറേഷൻ എന്നിവയുടെ ചെയർമാനാണ്. രത്തൻ ടാറ്റ 2012ൽ ടാറ്റ സൺസിൻ്റെ തലപ്പത്തുനിന്ന് വിരമിച്ചപ്പോൾ നോയലിന് സാധ്യത കൽപ്പിച്ചിരുന്നെങ്കിലും അത് ഉണ്ടായില്ല. ടാറ്റ ഗ്രൂപ്പിൻ്റെ മാത്യ കമ്പനിയായ ടാറ്റ സൺസിൻ്റെ 66 ശതമാനം ഓഹരികളും ടാറ്റ ട്രെസ്റ്റ് എന്ന സംരംഭത്തിന് കീഴിലാണ്.

Related Articles

Latest Articles