Friday, January 9, 2026

കൊച്ചിയിൽ ഒന്നര വയസ്സുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്ന കേസ്; അച്ഛന്‍ സജീവ് അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ ഹോട്ടലില്‍ ഒന്നര വയസ്സുകാരിയെ ബക്കറ്റിൽ മുക്കിക്കൊന്ന കേസിൽ കുട്ടിയുടെ അച്ഛൻ സജീവൻ അറസ്റ്റിൽ. നേരത്തെ കുട്ടി കൊല്ലപ്പെട്ട കേസില്‍ സജീവിനെയും പൊലീസ് പ്രതിചേര്‍ത്തിരുന്നു.

അതേസമയം കുട്ടിയുടെ മുത്തശ്ശി സിപ്‌സിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സജീവിനെയും അറസ്റ്റ് ചെയ്തത്. കുട്ടിയുടെ സംരക്ഷണ ചുമതലയില്‍ വീഴ്ച വരുത്തി എന്നാരോപിച്ചാണ് സിപ്‌സിയ്ക്കെതിരെ കേസെടുത്തത്.

നേരത്തെ സജീവിനെതിരെ ബാലനീതി നിയമപ്രകാരം പൊലീസ് കേസെടുത്തിരുന്നു. കുട്ടിയുടെ അമ്മ വിദേശത്തായതിനാല്‍, കുട്ടിയുടെ സംരക്ഷണ ചുമതല അച്ഛന്‍ സജീവിനുണ്ട്. പക്ഷേ സജീവ് ഈ ചുമതലയില്‍ വീഴ്ച വരുത്തിയതായി പൊലീസ് പറയുന്നു. ഇതേതുടർന്ന് ബാലനീതി നിയമം സെക്‌ഷൻ 85 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. മാത്രമല്ല നിരവധി കേസുകളില്‍ പ്രതിയായ മുത്തശ്ശി സിപ്സി അങ്കമാലി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുണ്ട്. കുട്ടിയുടെ പിതാവ് സജീവും റൗഡി ലിസ്റ്റിലുള്ളയാളാണ്.

Related Articles

Latest Articles