Saturday, January 10, 2026

അതിശൈത്യത്തിൽ വിറച്ച് ഉത്തരേന്ത്യ ; 4 സംസ്ഥാനങ്ങളിൽ റെഡ് അലേർട്ട്; ശാരീരിക പ്രശ്നങ്ങൾക്ക് ഉടൻ ചികിത്സ തേടാൻ മുന്നറിയിപ്പ്

ദില്ലി : മഞ്ഞിൽ മരവിച്ച് ഉത്തരേന്ത്യ. ദില്ലി , പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ റെഡ് അലേർട്ട് തുടരും. പ്രദേശവാസികൾക്ക് എന്തെങ്കിലും രീതിയിലുള്ള ശാരീരിക പ്രശ്നങ്ങൾ ഉണ്ടായാൽ ഉടൻ ചികിത്സ തേടണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിശൈത്യം കാരണം ഹ്യദയാഘാതം സ്‌ട്രോക്ക് എന്നിവ ബാധിച്ച് മരിച്ചവരുടെ എണ്ണം ഉത്തർപ്രദേശിൽ 50 കടന്നിരിക്കുകയാണ്

കഴിഞ്ഞ ദിവസം ദില്ലിയിൽ താപനില 2 ഡിഗ്രിവരെ താഴ്ന്ന സാഹചര്യമായിരുന്നു. ദില്ലിയിലെയും , നോയിഡെയിലെയും ദ്യശ്യപരിധി 20 മീറ്റർ മാത്രമായി. വിമാന സർവീസുകളെ വലിയ രീതിയിൽ തന്നെ ഇത് ബാധിച്ചിട്ടുണ്ട്.

ഉത്തർപ്രദേശ് ബിഹാർ എന്നീ സ്ഥലങ്ങളിൽ കനത്ത മൂടൽ മഞ്ഞ് കാരണം പ്രദേശങ്ങളിലെ സ്കൂളുകൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു. ശ്രീനഗറിൽ മൈനസ് 8 ഡിഗ്രി ആണ് താപനില.അവിടെ യാത്രകൾ ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Related Articles

Latest Articles