Saturday, June 1, 2024
spot_img

ഇതുവരെ എത്തിയത് ചെറിയ നേട്ടമല്ല, രാജ്യം നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു; ഐഎസ്‌ആര്‍ഓ ശാസ്ത്രജ്ഞർക്ക് ധൈര്യം പകര്‍ന്ന് പ്രധാനമന്ത്രി

ബെംഗളൂരു : ഐഎസ്‌ആര്‍ഓയുടെ ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ചും ധൈര്യം പകര്‍ന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാന്‍ രണ്ടിലെ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിലേക്ക് സോഫ്റ്റ് ലാന്‍ഡിംഗ് നടത്തവേ ആശയവിനിമയം നഷ്ടമായതോടെയാണ് ആശങ്കയിലും,നിരാശയിലേക്കും വീണുപോയ ഐഎസ്‌ആര്‍ഓയുടെ ശാസ്ത്രജ്ഞരെ ആശംസകളറിയിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയത്.

ഇതുവരെ എത്തിയത് ചെറിയ നേട്ടമല്ല. രാജ്യം നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു. ധീരമായി മുന്നേറുക. നിങ്ങളിലൂടെ ഒട്ടേറെ കാര്യങ്ങള്‍ ഞങ്ങള്‍ പഠിച്ചു. ഉയര്‍ച്ചയും താഴ്ചയും ജീവിതത്തിന്റെ ഭാഗമാണെന്നും . പ്രതീക്ഷ കൈവിടാതിരിക്കുകയെന്നും ബം​ഗ​ളൂ​രു​വി​ലെ ഐ​എ​സ്‌ആ​ര്‍​ഒ കേ​ന്ദ്ര​ത്തി​ല്‍ ശാ​സ്ത്ര​ജ്ഞ​രു​ടെ സമീപമെത്തി പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ച്‌ രംഗത്തെത്തി.

ച​ന്ദ്ര​യാ​ന്‍-2 ദൗ​ത്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് ബം​ഗ​ളൂ​രു​വി​ലെ ഐ​എ​സ്‌ആ​ര്‍​ഒ കേ​ന്ദ്ര​ത്തി​ല്‍​നി​ന്നും രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യെ​ന്ന് വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ ഉയരത്തില്‍ വരെ സിഗ്നലുകള്‍ ലഭിച്ചെന്നും തുടര്‍ന്നു ബന്ധം നഷ്ടമാകുകയായിരുന്നുവെന്നാണ് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ പുലര്‍ച്ചെ 2.18ന് അറിയിച്ചത്. വിവരങ്ങള്‍ പഠിച്ചു വരികയാണ്. ഇതിന് ശേഷം മാത്രമേ എന്ത് സംഭവിച്ചുവെന്നതില്‍ കൃത്യമായ വിശദീകരണം നല്‍കാനാകൂ എന്നും കെ ശിവന്‍ വ്യക്തമാക്കി.

സാങ്കേതിക വിശദാംശങ്ങള്‍ നിലവില്‍ പുറത്തുവന്നിട്ടില്ല. ലാന്‍ഡിങ് വിജയകരമായോ എന്നു വ്യക്തമല്ല. വിക്രം ലാന്‍ഡര്‍ ലക്ഷ്യം കാണാതിരുന്നാല്‍ ഇതിനുള്ളിലെ റോവറും പ്രവര്‍ത്തനരഹിതമാകും. ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ പ്രധാനഭാഗമായ ഓര്‍ബിറ്റര്‍ ഒരുവര്‍ഷത്തേക്കു ചന്ദ്രനെ വലംവച്ചു നിരീക്ഷണം തുടരും. അതേസമയം പ്രതീക്ഷ കൈവിടാതെ പ്രതീക്ഷയിലാണ് ഐഎസ്‌ആര്‍ഓ.

ഇന്നു പുലര്‍ച്ചെ 1.39 നായിരുന്നു ലാന്‍ഡറിനെ ചന്ദ്രോപരിതലത്തില്‍ ഇറക്കാനുള്ള സോഫ്റ്റ്‌ ലാന്‍ഡിങ് പ്രക്രിയ ആരംഭിച്ചത്. ലാന്‍ഡര്‍ ചന്ദ്രന്റെ 30 കിലോമീറ്റര്‍ അടുത്തെത്തിയതും സോഫ്റ്റ് ലാന്‍ഡിങ്ങിനുള്ള ജ്വലനം ആരംഭിച്ചു. ലാന്‍ഡറില്‍ ഘടിപ്പിച്ച 800 ന്യൂട്ടന്‍ ശേഷിയുള്ള 5 ത്രസ്റ്ററുകള്‍ എതിര്‍ദിശയില്‍ ജ്വലിപ്പിച്ചപ്പോള്‍ സെക്കന്‍ഡില്‍ 6 കിലോമീറ്റര്‍ എന്നതില്‍നിന്നു പൂജ്യത്തിലേക്കു വേഗം കുറയ്ക്കാന്‍ സാധിച്ചു. ശേഷം 1.52ല്‍ ഫൈന്‍ ബ്രേക്കിങ് ഘട്ടം തുടങ്ങുന്നതു വരെ സിഗ്നലുകള്‍ ലഭിച്ചു. എന്നാല്‍ പിന്നീട് ബെംഗളൂരു പീനിയയിലെ ഇസ്റോ കേന്ദ്രത്തില്‍ സിഗ്നലുകള്‍ക്കായി കാത്തിരുന്നെങ്കിലും അനിശ്ചിതത്വം തുടരുകയായിരുന്നു. ലാന്‍ഡിങ്ങിനുള്ള സ്ഥലമായി ഇസ്റോ തിരഞ്ഞെടുത്ത ദക്ഷിണധ്രുവം വെല്ലുവിളി ഉയര്‍ത്തിയിരുന്നു.മറ്റൊരു ദൗത്യവും കടന്നുചെന്നിട്ടില്ലാത്തതും ശാസ്ത്രജ്ഞര്‍ക്കു ധാരണ കുറവുള്ളതുമായ മേഖലയാണിത്.

Related Articles

Latest Articles