Saturday, May 18, 2024
spot_img

ക്രിപ്‌റ്റോ കറന്‍സി നിയമവിധേയമാക്കുമോ?; നിലപാട് വ്യക്തമാക്കി നിർമ്മല സീതാരാമൻ

ദില്ലി: ക്രിപ്‌റ്റോകറൻസികൾ നിരോധിക്കണോ വേണ്ടയോ എന്ന കാര്യം കൂടിയാലോചനകൾക്ക് ശേഷം തീരുമാനിക്കുമെന്ന് ധനമന്ത്രി (Nirmala Sitharaman) നിർമ്മല സീതാരാമൻ. ഈ ഘട്ടത്തിൽ ഇത് നിയമവിധേയമാക്കാനോ നിരോധിക്കാനോ ഉദ്ദേശിക്കുന്നില്ല. നിരോധിക്കണോ വേണ്ടയോ എന്നത് പിന്നീട് ആലോചനകൾ നടത്തിയതിന് ശേഷം മാത്രം തീരുമാനിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

ക്രിപ്റ്റോ കറൻസിയിൽ നിന്നും ലഭിക്കുന്ന ലാഭത്തിൽ നിന്നും മാത്രമാണ് സർക്കാർ നികുതി ഈടാക്കുവെന്നാണ് നിർമലാ സീതാരാമൻ വ്യക്തമാക്കിയിരിക്കുന്നത്. അതിന് പുറമെ, ഒന്നും നിയമവിധേനയാക്കുകയോ സർക്കാർ നിയന്ത്രണത്തിലാക്കുകയോ ചെയ്തിട്ടില്ലെന്നും അവർ വ്യക്തമാക്കി.

“ക്രിപ്‌റ്റോകറൻസി ഇടപാടുകളിൽ നിന്നുള്ള ലാഭത്തിന് നികുതി ചുമത്താൻ സർക്കാരിന് പരമാധികാരമുണ്ട്, നിരോധിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ കൂടിയാലോചനകളിൽ നിന്നുള്ള ഫീഡ്‌ബാക്ക് അടിസ്ഥാനമാക്കി തീരുമാനമെടുക്കും. ഞാൻ’ ഈ ഘട്ടത്തിൽ ക്രിപ്‌റ്റോകറൻസികൾ നിയമവിധേയമാക്കാനോ നിരോധിക്കാനോ ഞാൻ ഒന്നും ചെയ്യുന്നില്ല. ഇടപാടുകളിൽ നിന്ന് ലഭിക്കുന്ന ലാഭത്തിന് മാത്രമാണ് ഞങ്ങൾ നികുതി ചുമത്തിയത്.” നിർമല വ്യക്തമാക്കി.

Related Articles

Latest Articles