ശുഐബ് മാലിക്കും ആയിഷ ഒമറും നടത്തിയ ഒരു ഫോട്ടോ ഷൂട്ടിൽ നിന്ന്
ഇസ്ലാമബാദ് : താനും പാകിസ്ഥാൻ വെറ്ററൻ താരവും ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുടെ ഭർത്താവുമായ ശുഐബ് മാലിക്കുമായി ബന്ധപ്പെട്ടുളള അഭ്യൂഹങ്ങളിൽ പ്രതികരിച്ച് പാക്കിസ്ഥാനി നടി ആയിഷ ഒമർ. വെറ്ററൻ താരവുമായി സുഹൃദ് ബന്ധത്തിൽ കവിഞ്ഞ യാതൊരു ബന്ധവും തനിക്കില്ലെന്ന് ആയിഷ വ്യക്തമാക്കി. മുൻ ക്രിക്കറ്റ് താരം ശുഐബ് അക്തറുമായുള്ള ചർച്ചയ്ക്കിടെയാണ് ഇക്കാര്യത്തിൽ ആയിഷ വ്യക്തത വരുത്തിയത്.മാലിക്കിന് ആയിഷയുമായുള്ള ബന്ധം കാരണം സാനിയ മിർസയുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
വിവാഹം കഴിഞ്ഞതോ, ഉറപ്പിച്ചതോ ആയ പുരുഷൻമാരിൽ താൽപര്യമില്ലെന്ന് ആയിഷ, അക്തറുമായുള്ള ചർച്ചയ്ക്കിടെ വെളിപ്പെടുത്തിയതായി ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
നിലവിൽ വിവാഹ മോചന വാർത്തകളിൽ സാനിയ മിർസയോ, മാലിക്കോ ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇരുവരും ചേർന്ന് അവതരിപ്പിക്കുന്ന ‘ദ് മിർസ മാലിക് ഷോ’യ്ക്കു വേണ്ടി താരദമ്പതികൾ കരാറൊപ്പിടുകയും ചെയ്തു.
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…
ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…