Tuesday, November 3, 2026

വിവാഹം കഴിഞ്ഞതോ, ഉറപ്പിച്ചതോ ആയ പുരുഷൻമാരിൽ താല്പര്യമില്ല;
മാലിക്ക് ഒരു നല്ല സുഹൃത്ത് മാത്രം; അഭ്യൂഹങ്ങൾക്ക് വിരാമമിട്ടു പാക്ക് നടി ആയിഷ ഒമർ

ഇസ്‍ലാമബാദ് : താനും പാകിസ്ഥാൻ വെറ്ററൻ താരവും ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുടെ ഭർത്താവുമായ ശുഐബ് മാലിക്കുമായി ബന്ധപ്പെട്ടുളള അഭ്യൂഹങ്ങളിൽ പ്രതികരിച്ച് പാക്കിസ്ഥാനി നടി ആയിഷ ഒമർ. വെറ്ററൻ താരവുമായി സുഹൃദ് ബന്ധത്തിൽ കവിഞ്ഞ യാതൊരു ബന്ധവും തനിക്കില്ലെന്ന് ആയിഷ വ്യക്തമാക്കി. മുൻ ക്രിക്കറ്റ് താരം ശുഐബ് അക്തറുമായുള്ള ചർച്ചയ്ക്കിടെയാണ് ഇക്കാര്യത്തിൽ ആയിഷ വ്യക്തത വരുത്തിയത്.മാലിക്കിന് ആയിഷയുമായുള്ള ബന്ധം കാരണം സാനിയ മിർസയുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

വിവാഹം കഴിഞ്ഞതോ, ഉറപ്പിച്ചതോ ആയ പുരുഷൻമാരിൽ താൽപര്യമില്ലെന്ന് ആയിഷ, അക്തറുമായുള്ള ചർച്ചയ്ക്കിടെ വെളിപ്പെടുത്തിയതായി ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.

നിലവിൽ വിവാഹ മോചന വാർത്തകളിൽ സാനിയ മിർസയോ, മാലിക്കോ ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇരുവരും ചേർന്ന് അവതരിപ്പിക്കുന്ന ‘ദ് മിർസ മാലിക് ഷോ’യ്ക്കു വേണ്ടി താരദമ്പതികൾ കരാറൊപ്പിടുകയും ചെയ്തു.

Related Articles

Latest Articles